രണ്ടാം ട്വന്റി ട്വന്റിയിലും ഇന്ത്യക്ക് ജയം

ന്യൂസിലന്‍ഡ്‌ പരമ്പരയിലെ രണ്ടാം ട്വന്റി ട്വന്റി മത്സരത്തിലും ഇന്ത്യക്ക് ജയം. കീവീസിനെ 7 വിക്കറ്റിനാണ് ടീം ഇന്ത്യ തോൽപ്പിച്ചത്.  ടോസ് നേടി ബാറ്റിം​ഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ്‌ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. ഇന്ത്യൻ ബൗളർമാരുടെ മികച്ച ബൗളിം​ഗാണ് കീവിസിനെ മികച്ച ടോട്ടൽ നേടുന്നതിൽ നിന്ന് തടഞ്ഞത്. ജസ്പ്രീത് ബുറയും, മുഹമ്മദ് ഷമിയും കീവീസ് ബാറ്റ്സ്മാന്മാരെ ലൈനിലും ല​ഗ്തിലും പന്തെറിഞ്ഞ് വിഷമിപ്പിച്ചു. ഇവരുടെ 8 ഓവറുകളിൽ  42 റൺസ് മാത്രമാണ് വിട്ടുനൽകിയത്. 33 റൺസെടുത്ത മാർട്ടിൻ ​ഗുപ്ട്ടിലാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ കെയ്ൻ വില്യംസ് 14-ഉം റോസ് ടെയ്ലൻ 18-ഉം റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ 2 വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. രോ​ഹിത് ശർമ 8-ഉം ക്യാപ്റ്റൻ വിരാട് കോഹ്ലി 11 റൺസുമെടുത്തു പുറത്തായി. ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 50 പന്തിൽ നിന്ന് 57 റൺസെടുത്ത് രാഹുൽ പുറത്താകാതെ നിന്നു. 20-20-യിൽ രാഹുലിന്‍റെ തുടർച്ചയായ മൂന്നാം അർദ്ധ സെഞ്ച്വറിയാണിത്. ശ്രേയസ് അയ്യർ 33 പന്തിൽ നിന്ന് 44 റൺസെടുത്ത് പുറത്തായി. രാ​​ഹുലാണ് മാൻ ഓഫ് ദി മാച്ച്. 5 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0-ന് മുന്നിലെത്തി. ഓക് ലന്റിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ കീവിസിനെ 6 വിക്കറ്റിന് തോൽപ്പിച്ചിരുന്നു.

Contact the author

Sports Desk

Recent Posts

National Desk 1 month ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 4 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 5 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 7 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 10 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 10 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More