കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണക്കാരനെന്ന് തെളിഞ്ഞാല്‍ തൂക്കിലേറാന്‍ തയാറാണ്- ഫാറൂഖ് അബ്ദുളള

ശ്രീനഗര്‍: കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് താന്‍ ഉത്തരവാദിയാണെന്ന് തെളിഞ്ഞാല്‍ തൂക്കിലേറാന്‍ തയാറാണെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുളള. സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഒരു സമിതിയേയോ ജഡ്ജിയേയോ നിയമിച്ചാല്‍ സത്യം പുറത്തുവരുമെന്നും താന്‍ ഉത്തരവാദിയെന്ന് കണ്ടെത്തിയാല്‍ വിചാരണ നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. 

'1990-കളില്‍ കശ്മിരി പണ്ഡിറ്റുകള്‍ക്കുമാത്രമല്ല, കശ്മീരിലെ മുസ്ലീങ്ങളും സിഖുകാര്‍ക്കും എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഒരു കമ്മീഷനെ നിയോഗിക്കണം. എന്റെ മന്ത്രിമാരും എം എല്‍ എമാരും പ്രവര്‍ത്തകരുമെല്ലാം മരച്ചില്ലകളില്‍ നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. അത്രയധികം ഭീകരമായ സാഹചര്യമാണ് അന്ന് കാശ്മീരിലുണ്ടായിരുന്നത്-ഫാറൂഖ് അബ്ദുളള പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാശ്മീര്‍ ഫയല്‍സ് എന്ന ചിത്രം നികുതി രഹിതമാക്കുന്നതിലൂടെ ജനങ്ങളുടെ മനസില്‍ വിദ്വേഷവും വെറുപ്പും പടര്‍ത്തുകയാണ് ബിജെപിയും ആര്‍ എസ് എസും ലക്ഷ്യമിടുന്നതെന്നും ഫാറൂഖ് അബ്ദുളള പറഞ്ഞു. ജനങ്ങളുടെ ഹൃദയത്തില്‍ വെറുപ്പ് വളര്‍ത്തുകയാണ് അവരുടെ ലക്ഷ്യം. ഹിറ്റ്‌ലറും ഗീബല്‍സും ജര്‍മ്മനിയില്‍ ചെയ്തതുപോലെയാണ് അവര്‍ ഇന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. സൈനികരും പൊലീസുകാരും സിനിമ നിര്‍ബന്ധമായും കാണണമെന്ന് പറയുന്നു. അന്ന് ജര്‍മ്മനിയില്‍ കൊല്ലപ്പെട്ടത് ആറ് ദശലക്ഷം ജൂദന്മാരാണ്. ഇന്ത്യയില്‍ എത്രപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന് എനിക്കറിയില്ല'-ഫാറൂഖ് അബ്ദുളള പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More