മഅ്ദനിയെ കാല്‍നൂറ്റാണ്ട് വിചാരണത്തടവിലാക്കിയത് ജനാധിപത്യത്തിന് നാണക്കേട്- ശ്രീനിജന്‍ എം എല്‍ എ

കൊച്ചി: അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കാല്‍നൂറ്റാണ്ടോളം വിചാരണത്തടവുകാരനായി കഴിയേണ്ടിവന്നത് ജനാധിപത്യത്തിനുതന്നെ നാണക്കേടാണെന്ന് അഡ്വ. പി വി ശ്രീനിജന്‍ എം എല്‍ എ. വൈകിയെത്തുന്ന നീതി, നീതിനിഷേധത്തിനുതുല്യമാണെന്ന നിയമവാക്യം മഅ്ദനിയുടെ കാര്യത്തില്‍ ഇപ്പോഴും ചോദ്യചിഹ്നമായി അവഷേിക്കുകയാണെന്നും ഒരാളെ അന്യായമായി തടവിലിടാന്‍ നിയമങ്ങളുടെ പിന്‍ബലത്തോടെ ഭരണകൂടങ്ങള്‍ തയാറാവുമ്പോള്‍ നിയമവ്യവസ്ഥയിലുളള ജനങ്ങളുടെ വിശ്വാസമാണ് ഇല്ലാതാകുന്നതെന്നും ശ്രീനിജന്‍ എം എല്‍ എ പറഞ്ഞു. എറണാകുളത്ത് പി ഡി പി സംഘടിപ്പിച്ച പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മഅ്ദനിക്കുമേല്‍ ആരോപിക്കപ്പെട്ട ഒരു കുറ്റവും രാജ്യത്തെ ഒരു കോടതിയിലും ഇന്നേവരെ തെളിയിക്കപ്പെട്ടിട്ടില്ല. കൊടും കുറ്റവാളിയെന്ന് മുദ്രകുത്തി നാടുകടത്തിയിട്ടും മഅ്ദനിയില്‍ നിന്നോ അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്നോ നിയമം കയ്യിലെടുക്കുന്നതോ, ജനാധിപത്യ വിരുദ്ധമോ ആയ ഒരു സംഭവങ്ങളുമുണ്ടായിട്ടില്ല. ഇത് മഅ്ദനി എന്ന വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല. രാജ്യംമുഴുവന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ ജനാധിപത്യ ധ്വംസനങ്ങള്‍ അരങ്ങേറുമ്പോള്‍ ശക്തമായ ചെറുത്തുനില്‍പ്പ് അത്യാവശ്യാണ്. അത്തരമൊരു ഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്'-ശ്രീനിജന്‍ എം എല്‍ എ പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടെ മതത്തെയും വിശ്വാസത്തെയും ആചാരങ്ങളെയും അസ്തിത്വത്തെയും സംഘപരിവാര്‍ ചോദ്യംചെയ്യുകയാണെന്നും രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന അവിശുദ്ധ കൂട്ടുകെട്ട് സൃഷ്ടിക്കപ്പെടുകയാണെന്നും ശ്രീനിജന്‍ എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More