രോ​ഗം ഭേദമായ വാണിയമ്പലം സ്വദേശി ആശുപത്രി വിട്ടു

മലപ്പുറം ജില്ലയിൽ  കൊവിഡ്-19 സ്ഥിരീകരിച്ച വണ്ടൂർ വാണിയമ്പലം സ്വദേശി ആശുപത്രി വിട്ടു. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് ഇവർക്ക് രോ​ഗം ഭേദമായത്. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ഇവർക്ക് മാർച്ച് 16 നാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ അവസാന രണ്ട് പരിശോധനകളും നെ​ഗറ്റീവായിരുന്നു. ഇവർ വീട്ടിൽ 14 ദിവസം കൂടി നിരീക്ഷണത്തിൽ കഴിയണം.

എം ഉമ്മർ എംഎൽഎ, മെഡിക്കൽ കോളജ് സൂപ്രണ്ട് നന്ദകുമാർ, ചികിത്സിച്ച ഡോക്ടർമാരും നഴ്‌സ്മാർ ചേർന്ന്  യാത്രയയപ്പ് നൽകി.പ്രത്യേക ആംബുലൻസിലാണ് ഇവരെ വീട്ടിലേക്ക് അയച്ചത്. ഉംറ കഴിഞ്ഞ് നാട്ടിൽ എത്തിയ ഇവർ നിരീക്ഷണത്തിൽ കഴിയാതെ പലയിലടങ്ങളിലും സഞ്ചരിച്ചത് ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. അതേസമയം, മലപ്പുറം കീഴാറ്റൂരിൽ 300 പേരെ നിരീക്ഷണത്തിലാക്കി. ഉംറ കഴിഞ്ഞെത്തിയ വ്യക്തിയുമായി നേരിട്ട് ഇടപഴകിയവരാണ് ഇവർ. കീഴാറ്റൂരിൽ ഉടൻ തെന്നെ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More