ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തി എ ആര്‍ റഹ്‌മാന്‍

റിയാദ്: ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തി ഓസ്‌കാര്‍ ജേതാവും സംഗീത സംവിധായകനുമായ എ ആര്‍ റഹ്‌മാന്‍. മക്കളായ റഹീമ റഹ്‌മാന്‍, എ ആര്‍ അമീന്‍ എന്നിവര്‍ക്കൊപ്പമാണ് റഹ്‌മാന്‍ മക്കയിലെത്തിയത്. മക്കയില്‍ വിശ്വാസികള്‍ കഅ്ബക്ക് ചുറ്റും വലംവെക്കുന്ന ദൃശ്യങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സമാധാനവും പാപമോചനവും ഉപാധികളില്ലാത്ത സ്‌നേഹവുംതേടി ആദമിന്റെയും ഹവ്വയുടെയും മക്കള്‍-എന്നും റഹ്‌മാന്‍ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം കുറിച്ചു. എ ആര്‍ റഹ്‌മാന്റെ തന്നെ 'കുന്‍ ഫയ കുന്‍' എന്ന ഗാനം പശ്ചാത്തലമാക്കിയുളള  മക്കയിലെ ഹറം പളളിയുടെ ദൃശ്യങ്ങളാണ് പങ്കുവെച്ചത്. 

മക്കയിലുളള അല്‍ മര്‍വ്വ റയ്ഹാന്‍ ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ഷെഫ് ഹക്കീമുല്‍ ഇസ്ലാം എ ആര്‍ റഹ്‌മാനുമൊത്തുളള ചിത്രം പങ്കുവെച്ചിട്ടുണ്ട്. 'സിനിമാ സംഗീത സംവിധായകനും ഗാനരചയിതാവുമായ എ ആര്‍ റഹ്‌മാന്‍ ഉംറ യാത്രക്കിടെ തങ്ങളുടെ ഹോട്ടലില്‍ ആതിഥേയത്വം സ്വീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ഉംറ ദൈവം സ്വീകരിക്കട്ടെ' എന്നുമാണ് ഹക്കീമുല്‍ ഇസ്ലാം ഫേസ്ബുക്കില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹിന്ദുമതത്തില്‍ ജനിച്ച ദിലീപ് 1989-ലാണ് കുടുംബത്തോടൊപ്പം ഇസ്ലാം മതം സ്വീകരിച്ചത്. തുടര്‍ന്നാണ് എ ആര്‍ റഹ്‌മാന്‍ എന്ന പേര് സ്വീകരിച്ചത്. ചെറിയ പ്രായത്തില്‍ പിതാവിന്റെ മരണവും ദാരിദ്രവും മൂലം ബുദ്ധിമുട്ടിയിരുന്ന കാലത്ത് ഒരു സൂഫിവര്യന്റെ വചനങ്ങള്‍ റഹ്മാന്റെ കുടുംബത്തിന് വലിയ ആശ്വാസം നല്‍കിയിരുന്നു. ഇതോടെ ഇസ്ലാം മതത്തില്‍ ആകൃഷ്ടരായ റഹ്‌മാനും കുടുംബവും പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 10 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More