നടന്മാര്‍ അവരുടെ പ്രായമറിഞ്ഞ് അഭിനയിക്കണം, ചെറുപ്പക്കാരുടെ റോളുകള്‍ യുവാക്കള്‍ ചെയ്യട്ടേ- സഞ്ജയ് ദത്ത്‌

നടന്മാര്‍ അവരുടെ പ്രായമറിഞ്ഞ് അഭിനയിക്കണമെന്ന് ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്. തിരക്കഥ ആവശ്യപ്പെടുന്നില്ലെങ്കില്‍ ചെറുപ്പക്കാരായി അഭിനയിക്കേണ്ട കാര്യമില്ലെന്ന് സഞ്ജയ് ദത്ത് പറഞ്ഞു. കെ ജി എഫ് 2 എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'നടന്മാര്‍ അവരുടെ പ്രായത്തെ സ്വയം അംഗീകരിക്കണം. ചെറുപ്പക്കാരുടെ കഥകള്‍ യുവതാരങ്ങള്‍ ചെയ്യട്ടെ. എനിക്ക് ഈ പ്രായത്തില്‍ ആലിയാ ഭട്ടുമായി പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ കഴിയില്ല'- സഞ്ജയ് ദത്ത് പറഞ്ഞു. പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം പ്രണയരംഗങ്ങളില്‍ അഭിനയിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു സഞ്ജയ് ദത്തിന്റെ മറുപടി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കാന്‍സറിനെ അതിജീവിച്ച്, നീണ്ട ഇടവേളയ്ക്കുശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന ചിത്രമാണ് കെ ജി എഫ് 2. ഏപ്രില്‍ പതിനാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. യാഷ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ പ്രതിനായകനായ അധീരയുടെ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടന്‍, മാളവിക അവിനാഷ്, ശ്രീനിഥി ഷെട്ടി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കന്നട, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് കെ ജി എഫ് 2 റിലീസ് ചെയ്യുന്നത്. 2018-ലാണ് കെ ജി എഫ് ആദ്യ ഭാഗം റിലീസ് ചെയ്തത്. രണ്ട് ആഴ്ച്ച കൊണ്ട് ചിത്രം നൂറുകോടി ക്ലബില്‍ ഇടംനേടിയിരുന്നു. കഴിഞ്ഞ ജനുവരി 7-ന് പുറത്തിറങ്ങിയ കെ ജി എഫ് 2 ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യൂട്യൂബില്‍ ലഭിച്ചത്. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 4 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More