ആര്യൻ ഖാൻ സംവിധാനത്തിലേക്ക്; നിര്‍മ്മാണം ഷാറൂഖ് ഖാന്‍

ഡല്‍ഹി: ബോളിവുഡ് താരം ഷാറൂഖ് ഖാന്‍റെ (shahrukh khan) മകന്‍ ആര്യൻ ഖാന്‍ (aryan khan) സംവിധാനം ചെയ്യുന്ന വെബ്‌ സീരീസിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്‌. ഇതിന് പുറമേ ഒരു ഫീച്ചര്‍ സിനിമയും ആര്യൻ ഖാൻ സംവിധാനം ചെയ്യുന്നുണ്ട്. സിനിമാ സംവിധാനത്തിലേക്ക് കടക്കുന്നതിന് മുന്‍പ് അണിയറപ്രവർത്തകരെ എല്ലാവരെയും എങ്ങനെ ഒന്നിച്ച് കൊണ്ടുവരാമെന്നും സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വ്യക്തമായ ബോധ്യമുണ്ടാക്കിയെടുക്കാനുമാണ് ആര്യന്‍ ഖാന്‍ വെബ് ഷോ സംവിധാനം ചെയ്തതെന്നാണ് 'പിങ്ക് വില്ല' റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്‍ൻമെന്റാണ്  വെബ് ഷോ നിർമ്മിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആര്യന്‍ ഖാന്‍റെ വെബ് സീരിസിന് ഇതുവരെ പേര് ഇട്ടിട്ടില്ല. എന്നാല്‍  പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ആര്യൻ ഖാൻ സിനിമ രംഗത്ത് സജീവകമാകുന്നത് വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യൻ ഖാൻ അറസ്റ്റിലായത് വാർത്തകളിൽ ഇടം നേടിയിരുന്നു. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. ഒരുമാസത്തെ ജയിൽ വാസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിച്ചത്. ഷാരൂഖിന്റെ അടുത്ത സുഹൃത്തും നടിയുമായ ജൂഹി ചൗളയാണ് ആര്യൻ ഖാന് കോടതിയിൽ ജാമ്യം നിന്നത്.

Contact the author

Entertainment Desk

Recent Posts

Movies

ഇല്ലിമലയ്ക്കപ്പുറം ഭൂപടങ്ങള്‍ക്കറിയാത്ത ഒരു ലോകം; ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി' ടീസര്‍ പുറത്ത്

More
More
Movies

സെന്‍സറിങ് പൂര്‍ത്തിയായി; പൊന്നിയന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30- ന് തിയേറ്ററിലെത്തും

More
More
Movies

നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍; ടീസര്‍ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

More
More
Movies

മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫറി'ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 4 days ago
Movies

രാഷ്ട്രീയം പറഞ്ഞാല്‍ അവസരം നഷ്ടപ്പെടുമെന്ന ഭയമില്ല- നിഖില വിമല്‍

More
More
Movies

നെറ്റ്ഫ്ലിക്സില്‍ വരുന്നത് നയന്‍താരയുടെ ജീവിതമാണ്, കല്യാണ വീഡിയോ മാത്രമല്ല - ഗൗതം മേനോന്‍

More
More