വിജയ് മല്യയേയും നീരവ് മോദിയേയും ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവിട്ടു- ബ്രിട്ടീഷ് പ്രധാനമന്ത്രി

ഡല്‍ഹി: രാജ്യത്ത് വന്‍ ബാങ്ക് വായ്പത്തട്ടിപ്പ് നടത്തി കടന്നുകളഞ്ഞ വിജയ് മല്യയേയും നീരവ് മോദിയേയും ഇന്ത്യയിലേക്ക് മടക്കി അയക്കാന്‍ താന്‍ ഉത്തരവിട്ടതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഇന്ത്യ വിട്ട് ബ്രിട്ടനില്‍ കഴിയുന്ന വിജയ് മല്യയേയും നീരവ് മോദിയേയും വിചാരണയ്ക്കായി മടക്കിയയക്കണമെന്നാണ് നിലപാട്. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം ബ്രിട്ടിഷ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

ഇന്ത്യയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി ബ്രിട്ടനിലേക്ക് കടന്നുകളയുന്നവരെ കൈമാറാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ നിയമപരമായ പ്രക്രിയ ഈ നീക്കത്തെ പിന്നോട്ടടിക്കുകയാണ്. ഇന്ത്യയിലെ നിയമത്തെ കബളിപ്പിച്ച് യുകെയില്‍ എത്തുന്നവരെ ഞങ്ങള്‍ പിന്തുണയ്ക്കില്ല. എന്നാല്‍ രാജ്യത്ത് എത്തുന്ന മിടുക്കരായ ഇന്ത്യാക്കാരെ തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തിയത്. അഹമ്മദാബാദിലെ വിമാനത്താവളത്തിലിറങ്ങിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് നല്‍കിയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഗവര്‍ണര്‍ ആചാര്യ ദേവവ്രത് എന്നിവര്‍ ചേര്‍ന്നാണ് ബോറിസ് ജോണ്‍സനെ സ്വീകരിച്ചത്. സബര്‍മതി ആശ്രമം സന്ദര്‍ശിച്ച അദ്ദേഹം ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കാനുളള ശ്രമം നടത്തി. വ്യവസായി ഗൗതം അദാനിയുമായി കൂടിക്കാഴ്ച്ച നടത്തിയത്തിന് ശേഷമാണ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 10 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More