ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്ത പിണറായി വേറെ ലെവലാണ് - കെ ടി ജലീല്‍

വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എം എല്‍ എ പി സി ജോര്‍ജ്ജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതികരിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്ക് ഇതൊരു മുന്നറിപ്പാണ്. ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വേറെ ലെവലാണെന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഓരോരുത്തർക്കും അവനവൻ്റെയും അവരുടെ വിശ്വാസത്തിൻ്റെയും മഹത്വങ്ങൾ പറയാം. അത് സഹോദര മതസ്ഥരെ അപമാനിച്ച് കൊണ്ടും ഇകഴ്ത്തിക്കൊണ്ടും ആകാതെ നോക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും കെ ടി ജലീല്‍ പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

വിദ്വേഷ പ്രസംഗം നടത്തിയതിൻ്റെ വീഡിയോ വയറലായി 24 മണിക്കൂർ കഴിയുന്നതിന് മുമ്പ് മുൻ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്തെ ഗവ. ചീഫ് വിപ്പ് പി.സി ജോർജ്ജിനെ വെളുപ്പാൻ കാലത്ത് താമസ സ്ഥലത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഇതൊരു മുന്നറിയിപ്പാണ്. ഇത്തരം തോന്നിവാസങ്ങൾ പുലമ്പുന്നവർക്ക്. ഓരോരുത്തർക്കും അവനവൻ്റെയും അവരുടെ വിശ്വാസത്തിൻ്റെയും മഹത്വങ്ങൾ പറയാം. അത് സഹോദര മതസ്ഥരെ അപമാനിച്ച് കൊണ്ടും ഇകഴ്ത്തിക്കൊണ്ടും ആകാതെ നോക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം. വർഗീയ പ്രചരണത്തിൽ കേരളത്തെ ഉത്തരേന്ത്യയാക്കാനല്ല ഉത്തരേന്ത്യയെ കേരളമാക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാവരിൽ നിന്നും നൻമയെ നമുക്ക് പകർത്താം. തിന്മയെ നിരാകരിക്കുകയും ചെയ്യാം. പിണറായി വേറെ ലെവലാണ്. കേരളവും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Social Post

ബി ജെ പിയുടെ ഏതെങ്കിലും ഒരു ഓഫീസ് സി പി എം കേരളത്തിൽ തകർത്തിട്ടുണ്ടോ? - ഫാത്തിമ തെഹ്ലിയ

More
More
Web Desk 5 hours ago
Social Post

വിജയ് ബാബു കേസ്; അതിജീവിതയ്‌ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് ഡബ്ല്യു സി സി

More
More
Web Desk 1 day ago
Social Post

മുർമുവിൻ്റെ സ്ഥാനാർത്ഥിത്വം ആഘോഷിക്കുന്നവർ സംഘപരിവാര്‍ ഭീകരതയുടെ മാപ്പുസാക്ഷികളാവുകയാണ്- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 1 day ago
Social Post

പൗരൻമാർക്കെതിരെ കള്ളക്കേസ് കൊടുത്ത നാണം കെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ - കെ സുധാകരന്‍

More
More
Web Desk 2 days ago
Social Post

കറുപ്പ്: എം എം മണിയെ ചേര്‍ത്തുപിടിക്കും; പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി

More
More
Web Desk 2 days ago
Social Post

മൊബൈല്‍ ഉപയോഗം തലച്ചോറിനെ ബാധിക്കും; കുട്ടികളെ രക്ഷപ്പെടുത്താന്‍ ചില വഴികള്‍

More
More