ഉദാത്തമായ മനുഷ്യസങ്കല്പമാണ് മെയ് ദിനം പകരുന്നത്; അമേരിക്കയില്‍ നിന്നും ആശംസകളുമായി മുഖ്യമന്ത്രി

ചൂഷണത്തിന്‍റെയും അടിമത്വത്തിന്‍റെയും ചങ്ങലകൾ തകർത്തെറിഞ്ഞ പോരാട്ടത്തിന്‍റെ ചരിത്രമാണ് മെയ്‌ ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകത്തു മാത്രമേ ആ സങ്കല്പം അർത്ഥപൂർണമാവുകയുള്ളൂ എന്ന് തിരിച്ചറിയണം. വർഗീയതയും മറ്റു സങ്കുചിത ചിന്താഗതികളും അത്തരമൊരു ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്. പ്രാകൃതത്വത്തിൽ നിന്നും നാഗരികതയിലേയ്ക്കുള്ള മാനവരാശിയുടെ പ്രയാണത്തിൻ്റെ ചാലകശക്തി തൊഴിലെടുക്കുന്ന മനുഷ്യരാണെന്ന സത്യം അത് ഉച്ചത്തിൽ മുഴക്കുന്നു. ചൂഷിതരുടെ ഐക്യം തകർക്കുന്ന വിഭാഗീയ ചിന്തകളെ അപ്രസക്തമാക്കാൻ സാധിക്കുന്ന തൊഴിലാളി വർഗബോധം സമ്മാനിക്കുകയും മാനവികതയിൽ അടിയുറച്ച പുതിയ ലോകത്തെക്കുറിച്ചുള്ള പ്രത്യാശ മനുഷ്യഹൃദയങ്ങളിൽ നിറക്കുകയും ചെയ്യുന്നു. 

ഉദാത്തമായ മനുഷ്യസങ്കല്പമാണ് മെയ് ദിനം പകരുന്നത്. അതേറ്റെടുത്ത് മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം. മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകത്തു മാത്രമേ ആ സങ്കല്പം അർത്ഥപൂർണമാവുകയുള്ളൂ എന്ന് തിരിച്ചറിയണം. വർഗീയതയും മറ്റു സങ്കുചിത ചിന്താഗതികളും അത്തരമൊരു ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തെ ദുർബലപ്പെടുത്തും. അങ്ങനെ ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്തുകൊണ്ട് ഇത്തവണത്തെ മെയ് ദിനാഘോഷങ്ങൾ സാർത്ഥകമാക്കാം. തൊഴിലാളികൾക്ക് ഹാർദ്ദമായ അഭിവാദ്യങ്ങൾ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 1 day ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 5 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More