കോണ്‍ഗ്രസിലേക്ക് മറ്റ് പാര്‍ട്ടികളില്‍നിന്നുളള പ്രവര്‍ത്തകരുടെ കുത്തൊഴുക്കാണ്- കെ സുധാകരന്‍

പാലക്കാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിയിലും കെടുകാര്യസ്ഥതയിലും ജനദ്രോഹ നയങ്ങളിലും പ്രതിഷേധിച്ച് വിവിധ പാര്‍ട്ടികളില്‍നിന്നും കോണ്‍ഗ്രസിലേക്ക് പ്രവര്‍ത്തകരുടെ കുത്തൊഴുക്കാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. നാടിന്റെ നന്മയ്ക്കായി കോണ്‍ഗ്രസിനൊപ്പംതന്നെ നില്‍ക്കണമെന്ന തിരിച്ചറിവ് കൂടുതല്‍ ജനങ്ങളില്‍ ഉണ്ടാവുകയാണെന്ന് സുധാകരന്‍ പറഞ്ഞു. പാലക്കാട് ജില്ലയില്‍ സി പി എം, ബിജെപി, ജനതാ ദള്‍ തുടങ്ങിയ രാഷ്ട്രീയ കക്ഷികളില്‍നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്ക് നല്‍കിയ സ്വീകരണവും ജില്ലാ കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജനാധിപത്യ മൂല്യങ്ങള്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്ന ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസാണ്. സിപിഎമ്മിന്റെയും ബിജെപിയുടെയും അക്രമരാഷ്ട്രീയം ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. പാലക്കാട് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിലെ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ഇന്നും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ജാതി-മത രാഷ്ട്രീയത്തെ അനുകൂലിക്കുന്ന നിലപാടാണ് സിപിഎം എടുക്കുന്നത്. പശ്ചിമബംഗാളില്‍ ഇല്ലാതായതുപോലെ ഇവിടെയും കമ്മ്യൂണിസം തകരും. മതനിരപേക്ഷ മുന്നണി കോണ്‍ഗ്രസില്ലാതെ മുന്നോട്ടുപോവില്ല'- കെ സുധാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പിണറായി വിജയന് ബിജെപിയോട് മൃദുസമീപനമാണെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. രാജ്യത്ത് ബിജെപിയോട് പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസിനുമാത്രമേ സാധിക്കുകയുളളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി സി സി പ്രസിഡന്റ് എ തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. എംപിമാരായാ വി കെ ശ്രീകണ്ഠന്‍, രമ്യാ ഹരിദാസ്, ഷാഫി പറമ്പില്‍ എം എല്‍ എ, കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More