എല്‍ ഡി എഫ് തീരുമാനം വരുന്നതിന് മുന്‍പ് തൃക്കാക്കരയില്‍ അരുണ്‍ കുമാറിനെ പിന്തുണച്ച് സി പി ഐ

കൊച്ചി: തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ എസ് അരുണ്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പിന്തുണ അറിയിച്ച് സിപിഐ. അരുണ്‍ കുമാര്‍ മികച്ച സ്ഥാനാര്‍ഥിയാണെന്നും ജാതിയും മതവും നോക്കിയല്ല ആളുകള്‍ വോട്ട് ചെയ്യുന്നതെന്നും എറണാകുളം സി പി ഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. ഇത്തവണ തൃക്കാക്കര ഇടതുപക്ഷത്തോടൊപ്പമായിരിക്കും. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുന്‍പ് ചുവരെഴുത്ത് നടന്നത് സിപിഎം അറിഞ്ഞുകൊണ്ടായിരിക്കില്ലെന്നും  പി രാജു ട്വന്‍റി ഫോറിനോട് പറഞ്ഞു. മികച്ച വിജയം കരസ്ഥമാക്കാന്‍ ഇത്തവണ ഇടതുപക്ഷത്തിന് സാധിക്കും. അരുണ്‍ കുമാര്‍ മികച്ച സ്ഥാനാര്‍ഥിയാണ്. ചിലരുടെ വിലയിരുത്തലുകള്‍ പോലെ ഏതെങ്കിലും കമ്മ്യൂണിറ്റിക്ക് വലിയ മുന്‍തൂക്കമുള്ള സ്ഥലമല്ല തൃക്കാകരയെന്നും പി രാജു പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഇടതു സ്ഥാനാര്‍ഥി ആരെന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സ്ഥാനാര്‍ഥി എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാള്‍ ആയിരിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കഴിഞ്ഞ ദിവസം എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി കെ എസ് അരുണ്‍ കുമാര്‍ മത്സരിക്കുമെന്ന വാര്‍ത്ത വന്നത് വലിയ വിവാദമായിരുന്നു. ഇടതുപക്ഷത്തെ വാര്‍ത്തകള്‍ ചോര്‍ത്തിയെടുക്കാമെന്ന് ആരും കരുതേണ്ടന്നും സ്ഥാനാര്‍ഥിയെ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇന്നലെ പറഞ്ഞത്. ഇതാണ് വിവാദങ്ങള്‍ക്ക് വഴി വെച്ചത്. എന്നാല്‍ കെ എസ് അരുണ്‍ കുമാര്‍ മത്സരിക്കുമെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചുവരെഴുത്തും ആരംഭിച്ചിരുന്നു. ഇടത്  മുന്നണി സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലന്ന നിലപാട് നേതാക്കള്‍ സ്വീകരിച്ചതോടെ പ്രവര്‍ത്തകര്‍ ചുവരെഴുത്തുകള്‍ മായിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം സസ്പെന്‍സായി തുടരുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More