സൂപ്പര്‍സ്റ്റാര്‍ അജിത്തിന്‍റെ നായികയായി മഞ്ജു വാര്യര്‍

കൊച്ചി: തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്തിന്‍റെ നായികയായി മഞ്ജു വാര്യര്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്‌.  'തല 61' എന്ന താല്‍ക്കാലിക പേരിട്ട ചിത്രത്തിലാണ് മഞ്ജു നായികാ വേഷത്തില്‍ ‍എത്തുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യത്തിന് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. ചിത്രത്തില്‍ നെഗറ്റീവ് കഥാപത്രത്തെയാണ്‌ അജിത്ത് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌. ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട ചിത്രമാണ് ഇതെന്നും സിനിമയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഈ സിനിമക്ക് വേണ്ടി അജിത്ത് ശരീര ഭാരം കുറച്ചത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

അജിത്തിന്‍റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്. വിനോദാണ്. അടുത്തിടെ പുറത്തിറങ്ങിയ അജിത്ത് ചിത്രം വലിമൈ സംവിധാനം ചെയ്തതും ഇദ്ദേഹമാണ്. വലിമൈ നിര്‍മ്മിച്ച ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂറാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്. ഇവര്‍ ഒരുമിച്ചുള്ള മൂന്നാമത്തെ ചിത്രമാണ് തല 61.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, 2019ല്‍ പുറത്തിറങ്ങിയ ധനുഷ് നായകനായ അസുരനാണ് മഞ്ജുവിന്‍റെ ആദ്യ തമിഴ് ചിത്രം. മധു വാര്യര്‍ സംവിധാനം ചെയ്ത ലളിതം സുന്ദരമാണ് മഞ്ജുവിന്‍റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. മേരി ആവാസ് സുനോ, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ആയിഷ, എന്നീ ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്ന മഞ്ജുവിന്‍റെ മറ്റ് ചിത്രങ്ങള്‍. കഴിഞ്ഞയാഴ്ച പുറത്തുവിട്ട ജാക്ക് ആന്‍ഡ് ജില്ലിന്‍റെ ട്രെയിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

Contact the author

Entertainment Desk

Recent Posts

Web Desk 11 hours ago
Movies

ജീവിതത്തില്‍ സംഭവിച്ചതെല്ലാം സിനിമയിലില്ല- റോക്കട്രിയെക്കുറിച്ച് നമ്പി നാരായണന്‍

More
More
Movies

പ്രായമായി, ഇനി റൊമാന്റിക് കഥാപാത്രങ്ങള്‍ ചെയ്യാനില്ല- ഷാറൂഖ് ഖാന്‍

More
More
Movies

'പത്താന്‍റെ’ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ഷാറുഖ് ഖാന്‍

More
More
Movies

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഷാറുഖ് ഖാനും സുര്യയും റോക്കട്രിയില്‍ അഭിനയിച്ചത് -മാധവന്‍

More
More
Movies

അമ്പലത്തില്‍ ചെരുപ്പിട്ട് കയറി; രണ്‍വീര്‍ കപൂറിന്‍റെ 'ബ്രഹ്മാസ്ത്ര’ ബഹിഷ്‌കരിക്കണമെന്ന് പ്രചാരണം

More
More
Movies

നിന്നെ ഓര്‍ക്കാത്ത നാളുകളില്ല- നടന്‍ സുശാന്തിന്റെ ഓര്‍മ്മയില്‍ കാമുകി റിയ

More
More