ആഫ്രോ-അമേരിക്കന്‍ വംശജര്‍ക്ക് കൊറോണ പകരാന്‍ സാധ്യത കൂടുതല്‍ - വിവാദ പ്രസ്താവനയുമായി ട്രംപ്

വാഷിംഗ്‌ടണ്‍: ആഫ്രോ-അമേരിക്കന്‍ വംശര്‍ക്ക് കൊറോണാബാധ വരാന്‍ സാദ്ധ്യത കൂടുതലാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താന്‍ പറയുന്നത് എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഒരു കോടി എണ്‍പത്തേഴു ലക്ഷം പേരില്‍ കോവിഡ് -19 സ്രവ പരിശോധന നടത്തിയതില്‍ ആഫ്രോ-അമേരിക്കന്‍ വംശരാണ് രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ കൂടുതലെന്നും അമേരിക്കന്‍ പ്രസിഡന്‍റ്  പറഞ്ഞു.

എന്നാല്‍  പ്രസിഡന്‍റിന്‍റെ ഈ നിരീക്ഷണത്തെ ശരിവെക്കുന്ന യാതൊരു വിവരവും തങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വൈറ്റ് ഹൌസ് ടാസ്ക് ഫോഴ്സ് ഇന്‍ ചാര്‍ജ് ഡെബോറ പറഞ്ഞു . അത്തരമൊരു വിവരവുമായി ബന്ധപ്പെട്ട ഗവേഷണ രേഖകളൊന്നും തങ്ങളുടെ കൈവശമില്ല. ആഫ്രോ-അമേരിക്കന്‍ വംശര്‍ക്ക് വൈറസ് സാധ്യത കൂടുതലാണെന്ന ധാരണയുണ്ടാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഡെബോറ വ്യക്തമാക്കി. 

ജീവിത ശൈലീരോഗങ്ങള്‍കൊണ്ട് ഏറ്റവുമധികം ദുരുതമനുഭവിക്കുന്നത് ആഫ്രോ-അമേരിക്കന്‍ സമൂഹത്തിലുള്ളവരാണെന്നും പുതിയ സാഹചര്യത്തില്‍ ഇത് ആശങ്ക സൃഷ്ടിക്കും വിധം രോഗബാധക്ക് കാരണമാകുന്നുണ്ടെന്നും യു.എസ് ആരോഗ്യ മന്ത്രാലയം വക്താവ് കൂടിയായ ആന്‍റണി ഫൌസി പറഞ്ഞിരുന്നു. ഇതിന്‍റെ ബലത്തിലാണ്  ഡോണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയെന്നാണ് കരുതുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More