മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

തിരുവനന്തപുരം: കേരളത്തില്‍ മുല്ലപ്പൂ വില ഉയരുന്നു. തമിഴ്നാട്ടില്‍ ഉത്പാദനം കുത്തനെ കുറഞ്ഞതും മെയ് മാസത്തില്‍ കേരളത്തില്‍ വിവാഹങ്ങളുടെ എണ്ണം കൂടിയതും വില ഉയരാന്‍ കാരണമായി. കിലോയ്ക്ക് 600 രൂപയായിരുന്ന മുല്ലപ്പൂ വില കഴിഞ്ഞ ദിവസം 1000 രൂപയായി ഉയര്‍ന്നു. സാധാരണ ഗതിയില്‍ 400 രൂപയ്ക്കാണ് മുല്ലപ്പൂവ് വിറ്റിരുന്നത്. ഉത്സവങ്ങളും വിവാഹങ്ങളും മറ്റ് പരിപാടികളും കൂടുന്നതോടെ വിലയും സ്വാഭാവികമായി വര്‍ധിക്കാറുണ്ടെന്ന് പൂ വില്‍പ്പനക്കാര്‍ പറയുന്നു. എന്നാല്‍ 700 രൂപയ്ക്കു മുകളില്‍ മുല്ലപ്പൂ വില ഉയരുന്നത് ചരിത്രത്തില്‍ ആദ്യമായാണ് എന്നാണ് അവര്‍ സാക്ഷ്യപ്പെടുത്തുന്നത്.

കോയമ്പത്തൂരില്‍ നിന്നും മാത്രം 500 കിലോ മുല്ലപ്പൂ കേരളത്തിലേക്ക് അയക്കുന്നുണ്ടെന്നാണ് കണക്ക്. ഓഫ് സീസണുകളില്‍ മുല്ലപ്പൂ കിലോയ്ക്ക് 100 വരെ താഴാറുണ്ട്. സത്യമംഗലം ഭാഗത്ത് നിന്നാണ് കോയമ്പത്തൂരിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തുന്നത്. മെയ് മാസത്തില്‍ തുടര്‍ച്ചയായി മഴയുണ്ടായത് പൂ ഉത്പാദനത്തെ ബാധിച്ചാല്‍ വരും ദിവസങ്ങളില്‍ വീണ്ടും മുല്ലപ്പൂ വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വരുന്ന മൊട്ടുകള്‍ക്ക് വലിപ്പം കുറവാണെന്നും വ്യാപാരികള്‍ പറയുന്നു. സത്യമംഗലം താലൂക്കില്‍ 50,000 ഏക്കറില്‍ മുല്ല കൃഷിയുണ്ട്. കനത്ത മഞ്ഞിലും ഇടമഴയിലും പൂക്കള്‍ ചീഞ്ഞു പോയതാണ് തിരിച്ചടിയായത്. ഒരുമാസം മുന്‍പ് ഇതിന്റെ പകുതിയില്‍ താഴെയായിരുന്നു വില. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വിവാഹങ്ങളും അനുബന്ധ ചടങ്ങുകളും ആഘോഷങ്ങളും തിരിച്ചെത്തിയതും വില കുതിച്ചുയരാന്‍ കാരണമായി.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Economy

സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പുമായി സര്‍വ്വേ റിപ്പോര്‍ട്ട്

More
More
Web Desk 1 month ago
Economy

രൂപയുടെ മൂല്യം വീണ്ടും താഴേക്ക്; കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുന്നു

More
More
National Desk 2 months ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 9 months ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 10 months ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 11 months ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More