കേരളത്തിൽ 9 പേർക്ക് കൂടി കൊവിഡ്-19

കേരളത്തിൽ ഇന്ന് 9 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ-4 ആലപ്പുഴ-2 പത്തനംതിട്ട-1 തൃശ്ശൂർ-1 കാസർകോഡ്-1 എന്നിങ്ങിനെയാണ് രോ​ഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 4 പേർ വിദേശത്തു നിന്നും വന്നവരാണ്. 2 പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. 3 പേർക്ക് സമ്പർക്കം മൂലമാണ് അസുഖം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് അസുഖം ബാധിച്ചവരുടെ എണ്ണം 345 ആയി. ഇവരിൽ 259 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉളളത്.

രോ​ഗികളിൽ 13 പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവായി. തൃശൂർ-3 തിരുവനന്തപുരം-3 ഇടുക്കി-2 കോഴിക്കോട്-2 വയനാട്-2 കണ്ണൂർ-1 എന്നിങ്ങനെയാണ് പരിശോധനാഫലം നെ​ഗറ്റീവായരുടെ ജില്ല തിരിച്ചുള്ള കണക്ക്. 140474 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 139725 പേർ വീടുകളിലും 749 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 169 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 11986 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 10906 ഫലം നെ​ഗറ്റീവാണ്.സംസ്ഥാനത്ത് നിന്ന് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 212 പേരെ കണ്ടെത്തി. ഇവരിൽ 15 പേർക്കാണ് അസുഖം സ്ഥിരീകരിച്ചത്.

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്‍റെ ഭാഗമായി 273 തസ്തികകള്‍ സൃഷ്ടിക്കും. 300 കിടക്കകളുടുകൂടിയ ആശുപത്രി സൗകര്യങ്ങളാണ് കാസർഗോഡ് മെഡിക്കൽ കോളേജിൽ ഇപ്പോൾ സജ്ജമാക്കുന്നത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒ.പി., ഐ.പി. സേവനങ്ങള്‍ ഇവിടെ ലഭിക്കും. അനുവദിച്ച 50 ശതമാനം തസ്തികകളില്‍ ഉടനെ തന്നെ ജീവനക്കാരെ നിയമിക്കും. ബാക്കി തസ്തികകളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്ന മുറയ്ക്ക് ഒരു വര്‍ഷത്തിനകം നിയമനം നടത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More