സഖാവ് നായനാരുടെ പ്രത്യയശാസ്ത്രബോധവും നിർദ്ദേശങ്ങളും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് എന്നും വഴികാട്ടിയാണ് -മുഖ്യമന്ത്രി

സഖാവ് ഇ കെ നായനാരുടെ ഓർമദിനത്തില്‍ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ കെ നായനാരുടെ ത്യാഗോജ്ജലമായ ആ ജീവിതം ഏതൊരാൾക്കും മാതൃകയാണ്. അദ്ദേഹത്തിന്റെ ജീവിതം കേരളചരിത്രത്തിന്റെ നാൾവഴികളിൽ ഉൾച്ചേർന്നിരിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയ പ്രവർത്തകൻ, സ്വാതന്ത്ര്യ സമര സേനാനി, ഭരണാധികാരി, നിയമസഭാ സാമാജികൻ, പത്രപ്രവർത്തകൻ തുടങ്ങി സഖാവിന്റെ കയ്യൊപ്പ് പതിയാത്ത സാമൂഹിക, രാഷ്ട്രീയ മേഖലകൾ കുറവാണ്. അദ്ദേഹത്തിന്റെ ബഹുമുഖമായ രാഷ്ട്രീയ ഇടപെടലുകളും കണിശതയുള്ള പ്രത്യയശാസ്ത്രബോധവും നിർദ്ദേശങ്ങളും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് എന്നും വഴികാട്ടിയാണ് -മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

സഖാവ് ഇ കെ നായനാരുടെ ഓർമദിനമാണിന്ന്. അദ്ദേഹത്തിന്റെ ജീവിതം കേരളചരിത്രത്തിന്റെ നാൾവഴികളിൽ ഉൾച്ചേർന്നിരിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയ പ്രവർത്തകൻ, സ്വാതന്ത്ര്യ സമര സേനാനി, ഭരണാധികാരി, നിയമസഭാ സാമാജികൻ, പത്രപ്രവർത്തകൻ തുടങ്ങി സഖാവിന്റെ കയ്യൊപ്പ് പതിയാത്ത സാമൂഹിക, രാഷ്ട്രീയ മേഖലകൾ കുറവാണ്.

1939 ൽ തന്റെ ഇരുപതാം വയസ്സിലാണ് നായനാർ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗമാവുന്നത്. അന്നുതൊട്ട് ജീവിതാവസാനം വരെ വിവിധ പാർട്ടി ചുമതലകളിൽ തുടർന്ന അദ്ദേഹം മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളിൽ അടിയുറച്ചു നിന്നു. കർഷക തൊഴിലാളി വർഗ്ഗത്തിനു വേണ്ടിയും പൊതുജന നന്മക്കായും പൊരുതിയ സഖാവ് കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മതനിരപേക്ഷതയെ ഉയർത്തിപ്പിടിച്ചു വർഗീയതയെ ചെറുക്കാനും അദ്ദേഹം മുന്നിൽ നിന്നു. ത്യാഗോജ്ജലമായ ആ ജീവിതം ഏതൊരാൾക്കും മാതൃകയാണ്. അദ്ദേഹത്തിന്റെ ബഹുമുഖമായ രാഷ്ട്രീയ ഇടപെടലുകളും കണിശതയുള്ള പ്രത്യയശാസ്ത്രബോധവും നിർദ്ദേശങ്ങളും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് എന്നും വഴികാട്ടിയാണ്. 

1980ലും 87ലും 96ലുമായി മൂന്നു തവണ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി. സാമൂഹ്യരംഗത്ത് വമ്പിച്ച മാറ്റങ്ങള്‍ക്ക് വഴിമരുന്നിട്ട ഈ സർക്കാരുകൾ നിരവധി ജനക്ഷേമ പദ്ധതികള്‍ക്ക് തുടക്കമിട്ടു. നായനാരുടെ നേതൃത്വം കരുത്തു പകർന്ന വികസന കാഴ്ചപ്പാടിന്റേയും നയങ്ങളുടെയും തുടർച്ചയാണ് ഇന്നത്തെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്നത്. കേരള ചരിത്രത്തിലാദ്യമായി തുടർഭരണം നേടിയ ഈ സർക്കാർ ജനകീയ വികസന മാതൃകയുമായി മുന്നോട്ടുപോകുമ്പോൾ സഖാവിന്റെ ഓർമ്മകൾ നൽകുന്ന ഊർജം വളരെ വലുതാണ്. പിന്തിരിപ്പൻ രാഷ്ട്രീയമോഹങ്ങൾക്ക് വേണ്ടി കേരളവികസനത്തിന് തടയിടാൻ വർഗീയ വലതുപക്ഷ കൂട്ടുകെട്ട് കിണഞ്ഞു ശ്രമിക്കുകയാണ്. ഈ നുണപ്രചരണങ്ങളെയും അക്രമോത്സുക സമരങ്ങളെയും തള്ളിക്കളഞ്ഞ് പൊതുജന നന്മക്കും വികസനത്തിനുമൊപ്പം കരുത്തോടെ നിലയുറപ്പിക്കാൻ സഖാവ് നായനാരുടെ സ്മരണ നമുക്ക് കരുത്തു പകരും. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 1 day ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 5 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More