ചണ്ഡീഗഢ്: ഹരിയാനയില്‍ കോണ്‍ഗ്രസ് വിട്ടുപോയ മുന്‍ മന്ത്രിമാരും പാര്‍ലമെന്ററി നേതാക്കളും പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തി. സുഭാഷ് ചൗധരി, ശാരദാ റാത്തോഡ്, റാം നിവാസ് ഘോരേല, നരേഷ് സെല്‍വാള്‍, പര്‍വീന്ദര്‍ ദുല്‍, സൈല്‍ റാം ശര്‍മ്മ, രാകേഷ് കാംബോജ്, രാജ് കുമാര്‍ ബാല്മീകി എന്നിവരാണ് കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയത്. ലോക് തന്ത്ര സുരക്ഷാ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കിഷല് ലാല്‍ പഞ്ചലും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എച്ച് പി സി സി) പ്രസിഡന്റ് ഉദയ് ഭന്, ഹരിയാന മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നേതാക്കള്‍ വീണ്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ഇവരില്‍ മിക്ക നേതാക്കളും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്നാണ് പാര്‍ട്ടി വിട്ട് പോയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2024-ലെ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ജനങ്ങള്‍ക്കിടയില്‍ മതിപ്പുണ്ടാക്കാന്‍ നേതാക്കളുടെ തിരിച്ചുവരവ് സഹായിക്കുമെന്ന് എച്ച് പി സി സി പ്രസിഡന്റ് ഉദയ് ഭന് പറഞ്ഞു. മടങ്ങിവന്ന എല്ലാവര്ക്കും അര്‍ഹിക്കുന്ന സ്ഥാനവും ബഹുമാനവും കോണ്‍ഗ്രസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരായ ഏക ബദലായി ജനങ്ങള്‍ കോണ്‍ഗ്രസിനെയാണ് കാണുന്നത് എന്നാണ് സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുളള നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരുന്നത് വ്യക്തമാക്കുന്നതെന്ന് ഭൂപീന്ദര്‍ സിംഗ് ഹൂഡയും പറഞ്ഞു.