മുല്ലപ്പള്ളിയും ചെന്നിത്തലയും അല്‍പത്തരം കാണിക്കുന്നു: കാനം

കൊവിഡ്-19  പ്രതിരോധപ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന രമേശ് ചെന്നിത്തലുയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും  ശ്രമം അൽപത്തരമാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.  ലോകമാകെ പ്രശംസിച്ച കേരളത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളെയാണ് ഇരുവരും വിമർശിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സർക്കാറിനെ എതിർക്കുന്ന കാര്യത്തിൽ ബിജെപിക്കും കോൺ​ഗ്രസിനും ഒരേ സ്വരമാണ്. സാലറി ചലഞ്ചിനെയും  റേഷൻ വിതരണത്തെയും എതിർക്കുന്നത് ഇതാണ് സൂചിപ്പിക്കുന്നത്.  ഒരുമയോടുള്ള പ്രവർത്തനങ്ങളാണ് നാട് ഇന്ന് ആവശ്യപ്പെടുന്നത്.  അതിൽ വിള്ളൽ വീഴ്‌ത്താൻ ശ്രമിക്കുന്നത് ആശാവഹമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷനേതാവിന്റെ വിമർശനങ്ങൾ വേണ്ടത്ര ഏശിയില്ലെന്ന് കണ്ടപ്പോഴാണ് കെപിസിസി പ്രസിഡന്റിനെയും മുൻ മുഖ്യമന്ത്രിയെയുംകൂട്ടി വാർത്താസമ്മേളനത്തിനു ഇറങ്ങിയത്. ഇപ്പോഴെങ്കിലും അവർക്ക് ഒരുമിക്കാൻ കഴിഞ്ഞത് സന്തോഷകരമാണ്. ഇത്രയധികംപേർ റേഷൻ വാങ്ങിയത് ആദ്യമായാണ്. സൗജന്യമായി വിതരണം ചെയ്തതിനെ  അഭിനന്ദിക്കുന്നതിനു പകരം വിമർശിക്കുന്നത് അല്പത്തമാണെന്നും കാനം പ്രസ്താവനയിൽ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More