ഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ ഉടുപ്പി പവര്‍ കോര്പ്പറേഷന് ലിമിറ്റഡിനെതിരെ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍. 52 കോടി രൂപ അടക്കണമെന്നാണ് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസില്‍ പറയുന്നത്. അദാനി ഗ്രൂപ്പിന്റെ പ്ലാന്റിനെതിരെ സാമൂഹിക പ്രവര്‍ത്തകരും പാരിസ്ഥിതി സംരക്ഷകരും സമരം നടത്തുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള കൃഷിയിടങ്ങളെയും ജനജീവിതത്തെയും പ്ലാന്റ് എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കാന്‍ ഹരിത ട്രൈബ്യൂണല്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ പഠനത്തില്‍ പ്ലാന്റ് പാരീസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഹരിത ട്രൈബ്യൂണലിന്റെ തീരുമാനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഉടുപ്പി പവര്‍ കോര്പ്പറേഷന് ലിമിറ്റഡ് പ്രദേശവാസികള്‍ക്ക് ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നതിനോടൊപ്പം പാരീസ്ഥിതിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുവെന്ന് പഠനത്തില്‍ വ്യക്തമായിരുന്നു. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് എലൂരിലെ അദാനി ഉഡുപ്പി പവര്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ പ്രവര്‍ത്തനാനുമതി ദേശിയ ഗ്രീന്‍ ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു. ഇതിന് പുറമേയാണ് 52 കോടി രൂപ അടക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയിരിക്കുന്നത്. പ്ലാന്റിന് ചുറ്റുമുള്ള ശുദ്ധജല വിതരണം, മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍, എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ തുക ഉപയോഗിക്കണമെന്നാണ് ഹരിത ട്രൈബ്യൂണല്‍ അറിയിച്ചിരിക്കുന്നത്.