ഞാന്‍ കണ്ടിട്ടുളളതില്‍വെച്ച് ഏറ്റവും കരുത്തയായ സ്ത്രീ; ഭാവനയ്ക്ക് പിറന്നാളാശംസകളുമായി മഞ്ജു വാര്യര്‍

നടി ഭാവനയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് നടി മഞ്ജു വാര്യര്‍. 'ഈ ചിത്രം മങ്ങിയതായിരിക്കാം. പക്ഷേ വികാരങ്ങള്‍ യഥാര്‍ത്ഥമാണ്. ജന്മദിനാശംസകള്‍ ഭാവന. ഞാന്‍ ഇതുവരെ കണ്ടിട്ടുളളതില്‍വച്ച് ഏറ്റവും ശക്തയായ സ്ത്രീയോട്, ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു. അത് നിനക്കറിയാമെന്ന് എനിക്കറിയാം'-എന്നാണ് മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഭാവനയും സംയുക്തയുമൊത്തുളള ചിത്രവും മഞ്ജു പങ്കുവെച്ചു. 

പിറന്നാള്‍ ദിനത്തില്‍ മഞ്ജുവിനെക്കൂടാതെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ രമ്യാ നമ്പീശന്‍, ശില്‍പ്പാ ബാല, സയനോര, മൃദുലാ മുരളി, സംയുക്താ വര്‍മ്മ, മീരാ ജാസ്മിന്‍, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, ജയസൂര്യ തുടങ്ങി സിനിമാ മേഖലയില്‍ നിന്നുളള നിരവധി സഹപ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 'അവളെ കരുതിയിരിക്കുക, നിങ്ങള്‍ ചിന്തിക്കുന്നതിലുമധികം തവണ മുറിവുകളുണക്കി ഉയിര്‍ത്തെഴുന്നേറ്റ് വരുന്നവളാണ്. നേരിടേണ്ടിവന്ന ആഘാതങ്ങളെ പോര്‍ച്ചട്ടയായി ധരിക്കുന്നവള്‍'-എന്നാണ് സംയുക്താ വര്‍മ്മ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് ഭാവന. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ഷറഫുദ്ദീനും ഭാവനയുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 'ഇഒ' എന്നാണ് ചിത്രത്തിന്റെ പേര്. ഷെയ്ന്‍ നിഗമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More