തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ കൊടുത്ത് ക്ലിക്ക് ബൈറ്റുകളുണ്ടാക്കുന്നത് മോശം സംസ്‌കാരമാണ്- ടൊവിനോ തോമസ്

കൊച്ചി: തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ കൊടുത്ത് ക്ലിക്ക് ബൈറ്റുകളുണ്ടാക്കുന്നത് മോശം സംസ്‌കാരമാണെന്ന് നടന്‍ ടൊവിനോ തോമസ്. ഇക്കാര്യം താന്‍ വര്‍ഷങ്ങളായി പറയാറുണ്ടെങ്കിലും ഇന്നും ഒരു മാറ്റവും വന്നിട്ടില്ലെന്ന് ടൊവിനോ പറഞ്ഞു. എന്തെങ്കിലും കാര്യങ്ങളെപ്പറ്റി സംസാരിച്ച് കയ്യടി വാങ്ങേണ്ട ആവശ്യം തനിക്കില്ലെന്നും സോഷ്യല്‍മീഡിയയില്‍ നിലപാടുകള്‍ പറയുമ്പോള്‍ കയ്യടികളും വിവാദങ്ങളുമുണ്ടാവുക എന്നതിലപ്പുറം മാറ്റങ്ങളുണ്ടാവുന്നില്ലെന്നും ടൊവിനോ പറഞ്ഞു. വാശി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലായിരുന്നു ടൊവിനോയുടെ പ്രതികരണം.

ഒരിടയ്ക്ക് ടൊവിനോ എല്ലാ കാര്യങ്ങള്‍ക്കും സമൂഹവുമായി ഇടപഴകി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പിന്നെ അത് കാണുന്നില്ല. അത് എന്തുകൊണ്ടാണ് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് 'ഞാന്‍ എന്റെ നിലപാടുകള്‍ പറയേണ്ട സമയത്ത് കൃത്യമായി ഇപ്പോഴും പറയുന്നുണ്ട്. എന്തുപറഞ്ഞാലും മാറ്റമുണ്ടാവാത്ത സ്ഥലത്ത് കുറേ വായിട്ടലച്ചിട്ട് കാര്യമുണ്ടോ? ഞാന്‍ ഒരുപാട് സ്ഥലത്ത് പറഞ്ഞിട്ടുണ്ട് ക്ലിക്ക് ബൈറ്റുകള്‍ മോശം സംസ്‌കാരമാണ് എന്ന്. വര്‍ഷങ്ങളായി ഞാന്‍ പറയുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്നത് മോശം സംസ്‌കാരമാണെന്ന്. എന്തെങ്കിലും മാറ്റമുണ്ടായോ? ക്ലിക്ക് ബൈറ്റുകള്‍ക്കായുളള പരിപാടികള്‍ കൂടിയിട്ടല്ലേയുളളു. കുറഞ്ഞില്ലല്ലോ?' എന്നായിരുന്നു ടൊവിനോയുടെ മറുപടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'സമൂഹമാധ്യമങ്ങളില്‍ എന്തെങ്കിലും കാര്യങ്ങളെപ്പറ്റി വികാരാധീനനായി സംസാരിച്ച് കയ്യടി വാങ്ങിക്കുക എന്നതിനപ്പുറം മാറ്റംവരും എന്ന് ഉറപ്പുളള സ്ഥലങ്ങളില്‍ പറഞ്ഞ് മനസിലാക്കുക എന്നതെ ചെയ്യാനുളളു. അല്ലാതെ ക്യാമറയ്ക്കുമുന്നില്‍ വന്ന് എന്തേലും പറഞ്ഞാല്‍ കയ്യടി കിട്ടും എന്ന് എനിക്ക് അറിയാഞ്ഞിട്ടല്ല. മാറ്റങ്ങളുണ്ടാവില്ല. ഞാന്‍ ചെയ്യുന്ന സിനിമകളിലൂടെ സംസാരിക്കാം എന്നായിരുന്നു എന്റെ തീരുമാനം. ഒരു മോശം സന്ദേശം ഞാന്‍ അഭിനയിക്കുന്ന സിനിമയിലൂടെ കൊടുക്കരുത് എന്നേ ഞാന്‍ ആഗ്രഹിക്കുന്നുളളു. എന്റെ രാഷ്ട്രീയം ഞാന്‍ അഭിനയിക്കുന്ന സിനിമകളിലൂടെ ഞാന്‍ വ്യക്തമായി പറയുന്നുണ്ട്. ഞാന്‍ മിണ്ടാതിരിക്കുന്നു എന്ന് നിങ്ങള്‍ക്കുതോന്നാന്‍ കാരണം ഞാന്‍ ക്യാമറയ്ക്കുമുന്നിലിരുന്ന് കയ്യടി വാങ്ങുന്നില്ലാത്തതുകൊണ്ടാണ്. കൃത്യമായ രാഷ്ട്രീയവും രാഷ്ട്രീയ ബോധവുമുളളയാളാണ് ഞാന്‍'- ടൊവിനോ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
Movies

കാതലില്‍ മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ കല്ലെറിയപ്പെടുമായിരുന്നു - ആര്‍ എസ് പണിക്കര്‍

More
More
Web Desk 3 months ago
Movies

'മമ്മൂട്ടി സാര്‍ പ്രചോദനം, എന്റെ 'ഓമന' ഏവരുടെയും ഹൃദയം കീഴടക്കി'- കാതലിനെക്കുറിച്ച് നടന്‍ സൂര്യ

More
More