നിന്നെ ഓര്‍ക്കാത്ത നാളുകളില്ല- നടന്‍ സുശാന്തിന്റെ ഓര്‍മ്മയില്‍ കാമുകി റിയ

മുംബൈ: നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ഓര്‍മ്മദിനത്തില്‍ ഒന്നിച്ചുളള ചിത്രങ്ങള്‍ പങ്കുവെച്ച് നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവര്‍ത്തി. 'എന്നും നിന്നെ മിസ് ചെയ്യുന്നു' എന്നുമാത്രമാണ് ചിത്രങ്ങള്‍ക്കൊപ്പം റിയ കുറിച്ചത്. ചിത്രങ്ങള്‍ പങ്കുവെച്ചതിനുപിന്നാലെ നടിയെ ആശ്വസിപ്പിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. സുശാന്തിനെ ഞങ്ങള്‍ മറക്കില്ല, റിയ ശക്തയായിരിക്കണം എന്നിങ്ങനെയാണ് ചില പ്രതികരണങ്ങള്‍. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് രാത്രി സുശാന്ത് റിയയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ സുശാന്തുമായി അവസാന കാലത്ത് പിരിഞ്ഞിരിക്കുകയായിരുന്നു എന്നാണ് റിയ പൊലീസിന് നല്‍കിയ മൊഴി. 

2020 ജൂണ്‍ പതിനാലിലാണ് സുശാന്ത് സിംഗ് രജ്പുതിനെ മുംബൈ ബാന്ദ്രയിലെ അപാര്‍ട്ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു അന്ന് പുറത്തുവന്ന വാര്‍ത്തകള്‍. സുശാന്തിന്റെ മരണം ബോളിവുഡ് സിനിമാ മേഖലയെതന്നെ വിവാദത്തിലാക്കുകയായിരുന്നു. ബോളിവുഡിലെ നെപ്പോട്ടിസമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് നിരവധി സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതിനിടെ സുശാന്ത് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ വെളിപ്പെടുത്തി. റിയയുമായി മയക്കുമരുന്നിനായി സുശാന്ത് നടത്തിയ ചാറ്റുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. തുടര്‍ന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബോളിവുഡിലെ മയക്കുമരുന്ന് മാഫിയയിലേക്ക് അന്വേഷണം നീണ്ടു.

സി ബി ഐ റിയയെ ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ചോദ്യംചെയ്യുകയും അറസ്റ്റ് ചെയ്ത് റിമാന്റില്‍ വിടുകയും ചെയ്തിരുന്നു. സുശാന്തിന് മയക്കുമരുന്ന് വാങ്ങിനല്‍കിയിരുന്നതായി റിയ സമ്മതിച്ചുവെന്നായിരുന്നു റിമാന്റ് റിപ്പോര്‍ട്ട്. സുശാന്തിന്റെ മരണം കൊലപാതകമായിരുന്നു എന്നതടക്കമുളള ആരോപണങ്ങള്‍ വന്നിരുന്നെങ്കിലും എയിംസിലെ ഫോറന്‍സിക് വിദഗ്ദര്‍ അത് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു. സുശാന്ത് ഓര്‍മ്മയായി രണ്ടുവര്‍ഷം പിന്നിട്ടിട്ടും ദുരൂഹതകള്‍ വിട്ടൊഴിഞ്ഞിട്ടില്ല.

Contact the author

Entertainment Desk

Recent Posts

Web Desk 12 hours ago
Movies

ജീവിതത്തില്‍ സംഭവിച്ചതെല്ലാം സിനിമയിലില്ല- റോക്കട്രിയെക്കുറിച്ച് നമ്പി നാരായണന്‍

More
More
Movies

പ്രായമായി, ഇനി റൊമാന്റിക് കഥാപാത്രങ്ങള്‍ ചെയ്യാനില്ല- ഷാറൂഖ് ഖാന്‍

More
More
Movies

'പത്താന്‍റെ’ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ഷാറുഖ് ഖാന്‍

More
More
Movies

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഷാറുഖ് ഖാനും സുര്യയും റോക്കട്രിയില്‍ അഭിനയിച്ചത് -മാധവന്‍

More
More
Movies

അമ്പലത്തില്‍ ചെരുപ്പിട്ട് കയറി; രണ്‍വീര്‍ കപൂറിന്‍റെ 'ബ്രഹ്മാസ്ത്ര’ ബഹിഷ്‌കരിക്കണമെന്ന് പ്രചാരണം

More
More
Web Desk 3 weeks ago
Movies

180 കോടി മുടക്കിയ സാമ്രാട്ട് പൃഥ്വിരാജ് പരാജയം; അക്ഷയ് കുമാര്‍ നഷ്ടം നികത്തണമെന്ന് വിതരണക്കാര്‍

More
More