കൊവിഡ്-19 ബാധിച്ച് ഡോക്ടര്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആയുര്‍വേദ ഡോക്ടറാണ് മരിച്ചത്. 65 വയസ്സുണ്ട്. ഇയാള്‍ തന്റെ ക്ലിനിക്കില്‍ കൊവിഡ് രോഗികളെ ചികില്‍സിച്ചതായി സംശയമുണ്ട്. ജില്ലാ ആയുഷ് ഓഫീസറായിരുന്ന ഇയാൾ ഏതാനും വർഷം മുമ്പാണ് സർവീസിൽ നിന്ന് വിരമിച്ചത്. തുടർന്ന് വീടിന് സമീപം സ്വകാര്യ പ്രാക്ടീസ് നടത്തുകയായിരുന്നു. ഇവിടെ കൊവിഡ് രോഗികളെ ചികിത്സിച്ചിരുന്നത് സംബന്ധിച്ച് പൊലീസും ആരോഗ്യവുകുപ്പും അന്വേഷിക്കുന്നുണ്ട്.
ഇന്‍ഡോറില്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ വ്യാഴാഴ്ച മറ്റൊരു ഡോക്ടറും മരണപ്പെട്ടിരുന്നു. 62 കാരനായ ശത്രുഘന്‍ പുഞ്ചിയാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ഇന്‍ഡോർ നഗരത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി. 240 പേര്‍ക്കാണ് ഇന്‍ഡോറില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധിതരുള്ളത് ഇൻഡോർ ജില്ലയിലാണ്