പ്രതിസന്ധികളെ നേരിടാന്‍ കോര്‍പ്പറേറ്റ് കൊള്ളയവസാനിപ്പിക്കണം. ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് നോം ചോംസ്കി

വാഷിംഗ്‌ടണ്‍: അതിപ്രധാനമായ മേഖലകളെ സ്വകാര്യവല്‍ക്കരിച്ചതാണ് കൊറോണ പ്രതിസന്ധിയെ രൂക്ഷമാക്കിയത് എന്ന് ലോകപ്രശസ്ത ചിന്തകന്‍ നോം ചോംസ്കി പറഞ്ഞു. ലാഭം കുറഞ്ഞ മേഖലകളില്‍നിന്നും വന്‍കിട കോര്‍പറേറ്റുകള്‍ പെട്ടെന്ന് പിന്‍വലിയും. അവര്‍ക്ക് ലാഭത്തില്‍ മാത്രമാണ് നോട്ടം. അതുകൊണ്ടുതന്നെയാണ് കൊറോണ വൈറസ് മൂലമുള്ള മരണം ഒരു പരിധിവരെ തടുത്തുനിര്‍ത്താന്‍ സാധിക്കുമായിരുന്ന വെന്‍റിലേറ്റര്‍ നിര്‍മ്മാണം നിലച്ചുപോയത്. വെന്‍റിലേറ്റര്‍ നിര്‍മ്മാണത്തിനായി അമേരിക്കയില്‍ ചെറു സംരഭകര്‍ കരാര്‍ ഏറ്റെടുത്തതായിരുന്നു. അവര്‍ അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നീക്കുന്ന വേളയിലാണ് പ്രസ്തുത കമ്പനിയെത്തന്നെ ഒരു വന്‍കിടക്കമ്പനി വാങ്ങിയത്. വലിയ തോതില്‍ ലാഭാമുണ്ടാവില്ല എന്ന കാരണത്താല്‍ പിന്നീട് അവര്‍ പദ്ധതിതന്നെ ഉപേക്ഷിക്കുകയാണുണ്ടായത്. ഇതാണ് അമേരിക്കയില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്.  ഇത്തരം വന്‍കിടക്കാരുടെ ലാഭക്കൊതിക്ക് കൂട്ടുനിന്ന അമേരിക്കന്‍ ഭരണകൂടത്തിന്‍റെ നടപടിയാണ് അമേരിക്കയില്‍ കാര്യങ്ങള്‍ ഇത്രയധികം വഷളാക്കിയത് എന്നും നോം ചോംസ്കി അമേരിക്കന്‍ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വളരെ ഗൌരവം കുറഞ്ഞ നിലയിലാണ് അമരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത് എന്നും നോം ചോംസ്കി കൂട്ടി ചേര്‍ത്തു.

നവ മുതലാളിത്തത്തിന്‍റെ പരാജയം തന്നെയാണ് കൊറോണ വൈറസ്‌ വ്യാപ്തി കാണിക്കുന്നത് എന്ന് ഊന്നിപ്പറഞ്ഞ ചോംസ്കി അതി നിര്‍ണ്ണായകമായ മേഖലകളെ സ്വകാര്യവല്‍ക്കരിക്കുന്ന നടപടിയെ തന്‍റെ അഭിമുഖത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. അത്യാവശ്യത്തിനുള്ളതും ഭാവി മുന്‍കണ്ടുള്ളതുമായ ഔഷധ നിര്‍മ്മാണമുള്‍പ്പെടെ ലാഭം കുറഞ്ഞതും സമൂഹത്തെ സംബന്ധിച്ച് നിര്‍ണ്ണായകവുമായ മേഖലകളെ കോര്‍പ്പറേറ്റുകള്‍ അവഗണിക്കും. അതുകൊണ്ടുതന്നെ ഇത്തരം മേഖലകളെ പൊതു ഉടമസ്ഥതയില്‍ നിലനിത്തേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ്  നോം ചോംസ്കിയുടെ അഭിമുഖം ഊന്നുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More