തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് -19 രോഗം മാറിയ ദമ്പതികള്‍ക്ക് കുഞ്ഞുപിറന്നു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് രോഗ വിമുക്ത പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സിസേറിയന് പ്രസവമായിരുന്നു.
കാസര്‍ഗോഡ് സ്വദേശിയായ യുവതിയെ കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. എല്ലാവിധ സുരക്ഷാ മുന്‍ കരുതലും ഉറപ്പാക്കിയതിനു ശേഷമാണ് സിസേറിയന് നടത്തിയത്. കുഞ്ഞിനെ അല്പ ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ അമ്മയ്ക്കടുത്തേക്ക് കൊണ്ടുവരൂ. ഇപ്പോള്‍ കൊറോണ വൈറസ് നെഗറ്റീവായ യുവതിക്ക് കുറച്ചു ദിവസങ്ങള്‍കൂടി ഐസോലെഷന്‍ വാര്‍ഡില്‍ തുടരേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഒരുവലിയ സന്തോഷം അറിയിക്കാനുണ്ട് എന്ന മുഖവുരയോടെ ഈ വാര്‍ത്ത മാധ്യമങ്ങളെ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന് ദമ്പതികളേയും ഡോക്ടര്‍മാരെയും അഭിനന്ദിച്ചു.