മരണനിരക്ക് ഒരുലക്ഷത്തി പതിനായിരത്തിലേക്ക്,രോഗികള്‍ 18 ലക്ഷത്തിലേക്ക്. എങ്ങും ദുരിതം

50,592- പേര്‍ ഗുരുതരാവസ്ഥയില്‍

ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം 108,827 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനെട്ടു ലക്ഷം ത്തോളമായി. ഏറ്റവും പുതിയ കണക്കനുസരിച്ച് 17,80,314 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ച് 50,592 - പേര്‍ രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ് 404,031,-പേര്‍ സുഖം പ്രാപിച്ചു.

ഫ്രാന്‍സില്‍ മരണ നിരക്കില്‍ നേരിയ കുറവ് 

ഫ്രാന്‍സില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂ റിനുള്ളില്‍ 635 പേരാണ് മരണപ്പെട്ടത്. എന്നാല്‍ ഇന്നലെയിത് 987 ആയിരുന്നു.

കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലിയെ മറികടക്കുന്ന തരത്തില്‍ നിയന്ത്രണാതീതമാണ് ഫ്രാന്‍സിലെ അവസ്ഥ.   ഫ്രാന്‍സില്‍ ഇതിനകം ആകെ 13, 832 പേര്‍ മരണപ്പെട്ടു.  1,29,654 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്.

 ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 619 മരിച്ചു

രോഗബാധിതരില്‍ മൂന്നിലൊന്ന് യൂറോപ്പില്‍ നിന്നാണ്. ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 619 പേരാണ് മരണപ്പെട്ടത്. ഇറ്റലിയിലാകെ മരണപ്പെട്ടവരുടെ എണ്ണം 19, 468 ആയി. 1,52,271- പേര്‍ക്കാണ്  ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്‌. ഇന്നലെത്തെതില്‍ നിന്ന് വ്യത്യസ്തമായി  മരണസംഖ്യയില്‍ നൂറോളം പേരുടെ വര്‍ദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.

സ്പെയിന്‍ 

 സ്പെയിനില്‍ ഇതിനകം 16, 606 - പേര്‍ മരണപ്പെട്ടു. 1,63,027- പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്‌. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മരണ സംഖ്യയില്‍ 500 ന്‍റെ യെങ്കിലും കുറവ് രേഖപ്പെടിത്തിയത് വലിയ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.

ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 135 പേര്‍ മാത്രം 

എന്നാല്‍ യൂറോപ്പില്‍ രോഗ ബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ പക്ഷെ മരണനിരക്ക് കുറയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ  24 മണിക്കൂറിനകം മരണപ്പെട്ടത് 135 പേര്‍ മാത്രമാണ്. എന്നാല്‍ ഇന്നലത്തെതില്‍ നിന്ന് അല്പം കൂടിയ നിലയാണ്. ജര്‍മ്മനിയില്‍ ഇതുവരെ 2,871 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 125,452 - ആണ്.

 അമേരിക്കയില്‍  24 മണിക്കൂറിനകം മരണപ്പെട്ടത് 1,802 പേര്‍

അമേരിക്കയില്‍ അഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,802  പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം 2078 പേരാണ് മരണപ്പെട്ടത്. ലോകത്തെ മറ്റെല്ലാ രാഷ്ട്രങ്ങളെയും അപേക്ഷിച്ച് കോവിഡ്-19 മൂലമുള്ള മരണനിരക്ക് അമേരിക്കയില്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 20,577 - പേര്‍ ഇതിനകം മരണപ്പെട്ടു.  532,879 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.

ന്യൂയോര്‍ക്കില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 783 പേര്‍ മരിച്ചു 

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 8,627 ആയി. ഇവിടെ മാത്രം  1,81,144 - പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 2,183 - പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 58,151  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 630  പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 22,173 - പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,392- പേര്‍ മരണമടഞ്ഞ മിഷിഗണില്‍ 23,993 പേര്‍ മരണപ്പെട്ടു. ഫ്ലോറിഡ - 446, മസ്സാച്ചുസെറ്റ്സ് -686, ലൂസിയാന - 806, ഇല്ലിനോയിസ് -677, ജോര്‍ജ്ജിയ -432 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. 

തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച്  494 പേര്‍ മരണമടഞ്ഞിട്ടുണ്ട്. 10,448  പേര്‍ക്കാണിവിടെ  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ ഇന്നലെയും ഇന്നുമായി മരണനിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് സ്ഥിതിഗതികള്‍  ഇപ്പോള്‍ നില അതീവ ഗുരുതരമായി തുടരുകയാണ്. 


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More