അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനകം മരണപ്പെട്ടത് 1,802 പേര്‍, ന്യൂയോര്‍ക്കില്‍ മാത്രം 783 പേര്‍ മരിച്ചു

അമേരിക്കയിലെ ആകെ മരണം 20,577 

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,802  പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം 2078 പേരാണ് മരണപ്പെട്ടത്. ലോകത്തെ മറ്റെല്ലാ രാഷ്ട്രങ്ങളെയും അപേക്ഷിച്ച് കോവിഡ്-19 മൂലമുള്ള മരണനിരക്ക് അമേരിക്കയില്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 20,577 - പേര്‍ ഇതിനകം മരണപ്പെട്ടു.  532,879 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.

ന്യൂയോര്‍ക്കില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 783 പേര്‍ മരിച്ചു 

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 8,627 ആയി. ഇവിടെ മാത്രം  1,81,144 - പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 2,183 - പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 58,151  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 630  പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 22,173 - പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,392- പേര്‍ മരണമടഞ്ഞ മിഷിഗണില്‍ 23,993 പേര്‍ മരണപ്പെട്ടു. ഫ്ലോറിഡ - 446, മസ്സാച്ചുസെറ്റ്സ് -686, ലൂസിയാന - 806, ഇല്ലിനോയിസ് -677, ജോര്‍ജ്ജിയ -432 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. 

തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച്  494 പേര്‍ മരണമടഞ്ഞിട്ടുണ്ട്. 10,448  പേര്‍ക്കാണിവിടെ  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ ഇന്നലെയും ഇന്നുമായി മരണനിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് സ്ഥിതിഗതികള്‍  ഇപ്പോള്‍ നില അതീവ ഗുരുതരമായി തുടരുകയാണ്. 


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More