റായ്പൂര്‍: ഒരു ലിറ്ററിന് നാലുരൂപ നിരക്കില്‍ ഗോമൂത്രം വാങ്ങാനൊരുങ്ങി ഛത്തീസ്ഗഡ് സര്‍ക്കാര്‍. 'ഗോധന്‍ ന്യായ് യോജന' എന്ന പേരിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ജൂലൈ 28 മുതല്‍ സംസ്ഥാനത്ത് നടക്കുന്ന ഹരേലി ഉത്സവത്തില്‍ കര്‍ഷകരുടെ കയ്യില്‍നിന്ന് ഗോമൂത്രം വാങ്ങിത്തുടങ്ങും. പശുക്കളെ വളര്‍ത്തുന്നവര്‍ക്കും ജൈവ കര്‍ഷകര്‍ക്കും വരുമാനം നല്‍കാനും ഗ്രാമീണ സമ്പത് വ്യവസ്ഥയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഗോധന്‍ ന്യായ് യോജന പദ്ധതി നടപ്പിലാക്കുന്നതെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഓരോ ജില്ലകളിലെയും തെരഞ്ഞെടുത്ത രണ്ട് സ്വയംസഹായ കന്നുകാലി സംരക്ഷണ കേന്ദ്രങ്ങളില്നിന്നാവും ഗോമൂത്രം വാങ്ങുക. മൃഗസംരക്ഷണ കേന്ദ്രങ്ങളില്‍നിന്ന് ഗോമൂത്രം സംഭരിക്കുന്നതിലൂടെ പ്രാദേശിക തലത്തില്‍ നിരക്ക് നിശ്ചയിക്കാന്‍ ഗൗധന്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് സാധിക്കും. എല്ലാ ജില്ലകളിലും ഗോമൂത്രം വാങ്ങുന്നതിന് ആവശ്യമായ തയാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് അതത് ജില്ലകളിലെ കളക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്ന് ഗോധന്‍ ന്യായ് മിഷന് മാനേജിംഗ് ഡയറക്ടര്‍ ഡോ. അയാസ് താംബോലി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2020 ജൂലൈയില്‍ നടന്ന ഹരേലി ഉത്സവത്തിനിടെയാണ് ഗോധന്‍ ന്യായ് യോജന പ്രഖ്യാപിച്ചത്. പദ്ധതിയുടെ കീഴില്‍ മണ്ണിര കമ്പോസ്റ്റുകള്‍ നിര്‍മ്മിക്കുന്നതിനായി ഒരുകിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ ചാണകം കര്‍ഷകരില്‍നിന്നും വാങ്ങിയിരുന്നു.