സോണിയാ ഗാന്ധിയെ ആരോഗ്യവും പ്രായവും പരിഗണിക്കാതെ ചോദ്യംചെയ്യുന്നു; ഇഡിക്കെതിരെ ഗുലാം നബി ആസാദ്

ഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നിരന്തരം ചോദ്യംചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ പോലും പരിഗണിക്കാതെയാണ് സോണിയാ ഗാന്ധിയെ ചോദ്യംചെയ്യുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.

'പ്രായവും ആരോഗ്യവും പരിഗണിക്കാതെയാണ് സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യംചെയ്യുന്നത്. അത് ഉചിതമായ നടപടിയല്ല. വലിയ സമ്മര്‍ദ്ദമാണ് കേന്ദ്ര ഏജന്‍സി സോണിയക്ക് നല്‍കുന്നത്. 50 മണിക്കൂറിലേറേ രാഹുല്‍ ഗാന്ധിയെ ചോദ്യംചെയ്തതല്ലേ. അതില്‍കൂടുതല്‍ എന്താണ് സോണിയയില്‍നിന്നും അറിയാനുളളത്? പണ്ട് യുദ്ധങ്ങള്‍ നടക്കുമ്പോള്‍പോലും സ്ത്രീകളെയും അസുഖബാധിതരെയും ആക്രമിക്കരുതെന്ന് രാജാവ് നിര്‍ദേശം നല്‍കാറുണ്ടായിരുന്നു. സോണിയയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നാണ് കേന്ദ്ര ഏജന്‍സിയോട് അഭ്യര്‍ത്ഥിക്കാനുളളത്-ഗുലാം നബി ആസാദ് പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സോണിയാ ഗാന്ധിയെ ചോദ്യംചെയ്യുന്നു എന്നതിനപ്പുറം കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്നതാണ് വിഷയമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തില്‍ എതിരാളികളുണ്ടാവും എന്നാല്‍ അവരെ നിശബ്ദരാക്കാന്‍ നിയമങ്ങളെ ഉപയോഗിക്കുന്നത് ഖേദകരമാണെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു. രാഹുലിനെയും സോണിയാ ഗാന്ധിയെയും ചോദ്യംചെയ്യുന്ന നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സുപ്രീംകോടതി ഉടന്‍ വിധി പറയണമെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടത്.

സോണിയാ ഗാന്ധിയുടെ ചോദ്യംചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ നേതൃത്വത്തോടുളള അഭിപ്രായ വ്യത്യാസവും കലഹവും മറന്ന് ജി 23 നേതാക്കള്‍ എ ഐ സി സി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയായിരുന്നു ഇഡിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. സോണിയാ ഗാന്ധിക്കെതിരായ ഇഡിയുടെ നീക്കത്തിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ നടത്തുകയാണ്. ഇന്നലെ കോണ്‍ഗ്രസ് കേരളത്തില്‍ രാജ് ഭവന്‍ മാര്‍ച്ച് നടത്തിയിരുന്നു. സമരത്തില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 15 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More