ലണ്ടന്‍: കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിതസയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രോഗവിമുക്തനായി ആശുപത്രി വിട്ടു. ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ഔദ്യോഗിക വസതിയായ ചെക്കെഴ്സില് വിശ്രമിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
ലണ്ടനിലെ സെന്റ് തോമസ് കൌണ്ടി ആശുപത്രിയില്‍ തന്നെ ചികിത്സിച്ച ഡോക്ടര്‍മാരും നാഴ്സുമാരുമടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് നന്ദി പറഞ്ഞു. കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബോറിസ് ജോണ്സണ് നില ഗുരുതരമായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.