സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി. അല്‍ ഫൗവി എന്ന പ്രദേശത്താണ് ഗവേഷണം നടന്നതെന്നും ഇവിടെ നിന്നാണ് 8000 വര്‍ഷം പഴക്കമുളള ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നും ഗവേഷകര്‍ പറഞ്ഞു. അന്താരാഷ്ട്ര പുരാവസ്തു ഗവേഷകരുമായി സഹകരിച്ചു നടത്തിയ പഠനത്തില്‍ ആരാധനാലയത്തിന്‍റെ അവശിഷ്ടങ്ങള്‍, ലിഖിതങ്ങള്‍ എന്നിവയും കണ്ടെത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പ്രദേശത്ത് നിന്ന് മഴ സംഭരണികള്‍ കണ്ടെത്തിയെന്നും ഇത് കൃഷി, ജലസേചനം എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തെ ജനങ്ങള്‍ ജീവിച്ചിരുന്നതിന്‍റെ തെളിവാണെന്നും ഗവേഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രദേശത്ത് നിന്നും കണ്ടെത്തിയ ആരാധനാലയം തുവൈഖ് പര്‍വതനിരകള്‍ക്ക് സമീപം താമസിച്ചിരുന്നവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ പ്രദേശത്ത് നിന്നും ലിഖിതങ്ങള്‍, കല്ലു കൊണ്ട് നിര്‍മ്മിച്ച ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍, ബലി പീഠം എന്നിവയും കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം പ്രദേശത്ത് നിന്ന് കൂറ്റന്‍ കെട്ടിടങ്ങളുടെ അടിത്തറയും അതിന്‍റെ മൂലകളില്‍ ഗോപുരങ്ങള്‍ സ്ഥാപിച്ചതിന്‍റെ തെളിവുകള്‍ ലഭിച്ചുവെന്നും ഗവേഷകര്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 10 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 11 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More