ഡല്‍ഹി: പ്രവാസികള്‍ ഇപ്പോഴെവിടെയാണൊ അവിടെത്തന്നെ തുടരുകയാണ് വേണ്ടത് എന്ന് സുപ്രീം കോടതി. കൊറോണ ബാധയുടെ ഈ ഘട്ടത്തില്‍ പ്രവാസി ഇന്ത്യക്കാരെ തിരികെകൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്കാന് കോടതിക്കാവില്ലെന്നും സുപ്രീം കോടതി വ്യകതമാക്കി. കോഴിക്കോട് എംപി എം.കെ.രാഘവന്, പ്രവാസി ലീഗല്‍ സെല്‍ എന്നിവര്‍ നല്കിയ ഹര്‍ജിയാണ് ചീഫ്ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ ബഞ്ച് പരിഗണിച്ചത്.
പ്രവാസികളുടെ പ്രശനങ്ങളെക്കുറിച്ചും പരിഹാര മാര്‍ഗ്ഗങ്ങളെക്കുറിച്ചും എം.കെ.രാഘവന് എംപി നല്കിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശങ്ങളുടെ മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് നാലഴ്ച്ചക്കകം കോടതിയെ അറിയിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം നല്കി.
ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ തിരിച്ച് നാട്ടിലെത്തിക്കാന്‍ ഉദ്ദേശിച്ചു നല്കിയ ഹ്ര്ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.