സ്വാതന്ത്ര്യദിനത്തില്‍ കാണാവുന്ന അഞ്ച് സിനിമകള്‍

ഇന്ന് ഇന്ത്യ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ഓര്‍മ്മകളിലാണ് രാജ്യം. ഇന്നും നമ്മില്‍ ദേശസ്‌നേഹമുണര്‍ത്തുന്ന, സ്വാതന്ത്ര്യദിനത്തില്‍ കാണാവുന്ന അഞ്ച് സിനിമകളിതാ

രംഗ് ദേ ബസന്തി

രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത 2006-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് രംഗ് ദേ ബസന്തി. ആമിര്‍ ഖാന്‍, മാധവന്‍, സോഹ അലി ഖാന്‍, സിദ്ധാര്‍ത്ഥ് നാരായണ്‍, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലത്തെ വിപ്ലവകാരികളുടെ പാത പിന്തുടരുന്ന ആധുനിക ഇന്ത്യയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്. 

ലഗാന്‍

അശുതോഷ് ഗോവാരിക്കര്‍ സംവിധാനം ചെയ്ത് 2001-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് ലഗാന്‍. ആമിര്‍ ഖാനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ ചെറിയ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണിത്. ബ്രിട്ടീഷുകാര്‍ തന്റെ ഗ്രാമത്തില്‍ വലിയ ഭൂനികുതി ഏര്‍പ്പെടുത്തിയതില്‍ ക്ഷുഭിതനായ ഭുവന്‍ (ആമിര്‍ ഖാന്‍) പ്രതിഷേധിക്കുമ്പോള്‍, ക്രിക്കറ്റ് കളിയില്‍ വിജയിച്ചാല്‍ നികുതി റദ്ദാക്കാമെന്ന് ഭരണാധികാരി നിര്‍ദേശം വയ്ക്കുന്നു. അങ്ങനെ അന്ന് ഒട്ടും പരിചയമില്ലാത്ത ആ കളി കളിക്കുക എന്ന കടമ്പ ഭുവനും ഗ്രാമത്തിലുളളവരും കടക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇന്ത്യന്‍

എസ് ശങ്കര്‍ സംവിധാനം ചെയ്ത് 1996-ല്‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് ഇന്ത്യന്‍. കമല്‍ ഹാസന്‍ ഇരട്ടവേഷത്തിലെത്തുന്ന മനീഷ കൊയ്‌രാള, ഊര്‍മ്മിള മഡോണ്ഡ്കര്‍, സുകന്യ, ഗൗണ്ടമണി തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മുന്‍ സ്വാതന്ത്ര്യസമര സേനാനിയായ ഒരാള്‍ അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഴിമതിക്കാരെ ശിക്ഷിച്ച് നീതി നടപ്പിലാക്കുന്ന കഥാനായകന് അവസാനം തന്റെ മകനെയും ശിക്ഷിക്കേണ്ടിവരുന്നുണ്ട്. 

മംഗല്‍ പാണ്ഡെ ദ റൈസിംഗ്

കേതന്‍ മെഹ്ത സംവിധാനം ചെയ്ത് 2005-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് മംഗല്‍ പാണ്ഡെ ദ റൈസിംഗ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനിയായി കണക്കാക്കപ്പെടുന്ന മംഗല്‍ പാണ്ഡെയുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആമിര്‍ ഖാനാണ്. ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രമാണ് മംഗല്‍ പാണ്ഡെ ദ റൈസിംഗ്.

സ്വദേശ്

അശുതോഷ് ഗോവാരിക്കര്‍ സംവിധാനം ചെയ്ത് 2004-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് സ്വദേശ്. ഷാറൂഖ് ഖാനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. നാസയില്‍ ജോലി ചെയ്യുന്ന നായകന്‍ തന്റെ വളര്‍ത്തമ്മയെ കാണുകയും അവരോട് തന്നോടൊപ്പം അമേരിക്കയിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്യണമെന്ന ഉദ്ദേശത്തോടെ അവരുടെ ഗ്രാമത്തിലെത്തുന്നു. ഗ്രാമത്തില്‍ കാണുന്ന ജാതി വേര്‍തിരിവും നിരക്ഷരതയും ശൈശവ വിവാഹവുമുള്‍പ്പെടെയുളള അനീതികള്‍ നായകന്‍ കാണുകയും തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More