ബോളിവുഡിലെ ബഹിഷ്‌കരണ ക്യാംപെയ്‌നുകള്‍ തമാശയായാണ് തോന്നുന്നത്- നടി തപ്‌സി പന്നു

മുംബൈ: ബോളിവുഡിലെ ബഹിഷ്‌കരണ ക്യാംപെയ്‌നുകള്‍ തനിക്ക് തമാശയായാണ് തോന്നുന്നതെന്ന് നടി തപ്‌സി പന്നു. പ്രേക്ഷകരെ കുറച്ചുകാണുന്നത് ശരിയല്ലെന്നും സമൂഹമാധ്യമങ്ങളിലെ ട്രെന്‍ഡുകളൊന്നും തന്നെ ഇപ്പോള്‍ ബാധിക്കുന്നില്ലെന്നും തപ്‌സി പറഞ്ഞു. ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ചദ്ദയ്‌ക്കെതിരെ സംഘപരിവാര്‍- തീവ്ര ഹിന്ദുത്വ വാദികളുടെ ബഹിഷ്‌കരണാഹ്വാനം നടക്കുന്ന പശ്ചാത്തലത്തിലാണ് തപ്‌സി പന്നുവിന്റെ പ്രതികരണം.

'ഈ ബഹിഷ്‌കരണാഹ്വാനങ്ങളും ട്രോളുകളുമൊക്കെ ദിവസവും വന്നുകൊണ്ടിരിക്കുകയാണെങ്കില്‍ അത് ആരെയും ബാധിക്കാതെയാവും. അതൊന്നും വലിയ കാര്യമാവില്ല. സിനിമാരംഗത്തുളള മറ്റുളളവര്‍ ഈ ബഹിഷ്‌കരണാഹ്വാനങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്കറിയില്ല. പക്ഷേ എനിക്കും അനുരാഗിനും (അനുരാഗ് കശ്യപ്) ഇത് ഒരു തമാശയായി മാത്രമാണ് തോന്നുന്നത്. പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടമായാല്‍ അവരത് കാണും. ഇഷ്ടമായില്ലെങ്കില്‍ അവര്‍ കാണില്ല. ഒരു ബഹിഷ്‌കരണാഹ്വാനം നടക്കുന്നു എന്നുകരുതി പ്രേക്ഷകര്‍ സിനിമ കാണാന്‍ പോകാതിരിക്കും എന്ന് എനിക്ക് തോന്നുന്നില്ല'-തപ്‌സി പന്നു പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് തപ്‌സി കേന്ദ്രകഥാപാത്രമായെത്തിയ ദൊബാര ഇന്നാണ് തിയറ്ററുകളിലെത്തിയത്. രാഹുല്‍ ഭട്ട്, വിദുഷി മെഹ്‌റ, ശാശ്വത ചാറ്റര്‍ജി, സുകാന്ത് ഗോയല്‍, നാസര്‍, നിധി സിംഗ്, മധുരിമ റോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 2 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More