അമേരിക്കയിലെ മരണനിരക്കില്‍ ക്രമാനുഗതമായ കുറവ്, രോഗീ വര്‍ദ്ധനവില്‍ കുറവില്ല

മരണനിരക്കില്‍ ക്രമാനുഗതമായ കുറവ്  (കഴിഞ്ഞ 4 ദിവസങ്ങളില്‍ )

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 4 ദിവസങ്ങളിലായി മരണനിരക്കില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തി. ഇത് ശുഭസൂചകമായാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ രേഖപ്പെടുത്തുന്നത് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,519 പേരാണ് മരണപ്പെട്ടത്. ഇന്നലെ 1,548 പേരും. ഞായറാഴ്ച 1802 പേരുമാണ് മരണപ്പെട്ടത്. എന്നാല്‍ ശനിയാഴ്ച 20,77 പേരാണ് മരണമടഞ്ഞത്.  രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ ദിവസം 5,32,879 ആയിരുന്നത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,60,433 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ഏകദേശം 28,000 ത്തിനടുത്താണ് വര്‍ദ്ധനവ്. കഴിഞ്ഞ  24 മണിക്കൂറിനുള്ളില്‍ മാത്രം രോഗികളുടെ എണ്ണത്തില്‍ 26,722 ന്‍റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഈ ട്രെന്‍ഡിനെ മറികടക്കുക എന്നത് തന്നെയാണ് അമേരിക്കക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.  ലോകത്തെ മറ്റെല്ലാ രാഷ്ട്രങ്ങളെയും അപേക്ഷിച്ച് കോവിഡ്-19 മൂലമുള്ള മരണനിരക്ക് അമേരിക്കയില്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 23,644 - പേര്‍ ഇതിനകം മരണപ്പെട്ടു.  5,87,155  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.

ന്യൂയോര്‍ക്കില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 671 പേര്‍ മരിച്ചു 

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 10,056 ആയി. ഇവിടെ മാത്രം  1,95,655- പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 2,443 - പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 64,584 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 7,35  പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 24,567- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 25,635 - പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍1,6,02 പേര്‍ മരണപ്പെട്ടു. ഫ്ലോറിഡ -4,99, മസ്സാച്ചുസെറ്റ്സ് -8,44, ലൂസിയാന - 8,84, ഇല്ലിനോയിസ് -7,94, ജോര്‍ജ്ജിയ - 480 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. 

തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച്  523 പേര്‍ മരണമടഞ്ഞിട്ടുണ്ട്. 10,703 പേര്‍ക്കാണിവിടെ  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ കഴിഞ്ഞ മൂന്നു ദിവസമായി മരണനിരക്കില്‍ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് സ്ഥിതിഗതികള്‍  ഇപ്പോഴും നില അതീവ ഗുരുതരമായി തുടരുകയാണ്.  














Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More