മുംബൈ: തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം 'വിക്രം വേദ'യുടെ ഹിന്ദി റീമേക്ക് ടീസര്‍ പുറത്ത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. മാധവനും വിജയ് സേതുപതിയും വിക്രമും വേദയുമായി തമിഴിൽ തകർത്ത കഥാപാത്രങ്ങളെയാണ് സെയ്ഫ് അലി ഖാനും ഹൃതിക്കും അവതരിപ്പിച്ചിരിക്കുന്നത്. 1.54 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഇരുവരുടെയും കരുത്തുറ്റ കഥാപാത്രങ്ങളുടെ ആക്ഷൻ സീക്വൻസാണ് കാണാന്‍ കഴിയുക. പുഷ്കര്‍- ഗായത്രി തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിംവര്‍ക്ക്സിന്റെ ബാനറില്‍ നീരജ് പാണ്ഡേയോടൊപ്പം റിലയന്‍സ് എന്റര്ടെയ്ന്മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. അടുത്തമാസം 30-നാണ് ചിത്രം റിലീസ് ചെയ്യുക. 2017ലാണ് വിക്രം വേദയുടെ തമിഴ് പതിപ്പ് പ്രേക്ഷകരില്‍ എത്തിയത്. വിജയ് സേതുപതിയുടെയും മാധവന്റെയും പ്രകടനത്തിന് മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടിയിരുന്നു.