ദുല്‍ഖര്‍ റൊമാന്റിക് സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തരുത്; 'സീതാരാമം' നായിക മൃണാല്‍ താക്കൂര്‍

കൊച്ചി: റൊമാന്റിക് സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്ന നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ തീരുമാനത്തോട് വിയോജിച്ച് സീതാരാമം സിനിമയിലെ നായിക മൃണാല്‍ താക്കൂര്‍. റൊമാന്റിക് സിനിമകളില്‍ അഭിനയിക്കുന്നില്ലെന്ന ദുല്‍ഖറിന്റെ തീരുമാനം നിരാശപ്പെടുത്തിയെന്നും ആരാധകരുടെ ഹൃദയം തകര്‍ന്നുപോകുമെന്നുമാണ് മൃണാള്‍ താക്കൂര്‍ പറഞ്ഞത്. ബോളിവുഡ് ഹംഗാമയ്ക്ക് ഇരുവരും ചേര്‍ന്ന് നല്‍കിയ അഭിമുഖത്തിലായിരുന്നു മൃണാളിന്റെ പ്രതികരണം.

'റൊമാന്റിക് സിനിമകളില്‍ അഭിനയിക്കില്ലെന്ന തീരുമാനത്തില്‍ ഞാന്‍ നിരാശയാണ്. റൊമാന്‍സില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. ഷാറൂഖ് ഖാനെ നോക്കൂ, അദ്ദേഹം എത്ര നല്ല റൊമാന്റിക് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ദുല്‍ഖര്‍ റൊമാന്റിക് സിനിമകളില്‍ അഭിനയിക്കില്ലെന്ന് പറയരുത്. ഞങ്ങളുടെ ഹൃദയം തകര്‍ന്നുപോകും'-എന്നാണ് മൃണാള്‍ പറഞ്ഞത്. അതേസമയം, റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യുന്നതില്‍നിന്ന് ഒരു ഇടവേള എടുക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും നല്ല തിരക്കഥകള്‍ വന്നാല്‍ റൊമാന്റിക് ചിത്രങ്ങള്‍ പരിഗണിക്കുമെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1965-68 കാലഘട്ടത്തില്‍ കാശ്മീരിന്റെ പശ്ചാത്തലത്തില്‍ പറയുന്ന പ്രണയകഥയാണ് സീതാരാമം. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ചത്. സീതയായി മൃണാളും അഫ്രീനായി രശ്മിക മന്ദാനയും വേഷമിട്ടു. ഓഗസ്റ്റ് അഞ്ചിന് റിലീസായ ചിത്രത്തിന് ലോകമെമ്പാടുമുളള പ്രേക്ഷകരില്‍നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. വൈജയന്ത്രി മൂവീസും സ്വപ്‌ന സിനിമയും ചേര്‍ന്ന് നിര്‍മ്മിച്ച സീതാരാമം തെന്നിന്ത്യയില്‍നിന്നുമാത്രം 75 കോടിയിലധികം നേടി.

Contact the author

Entertainment Desk

Recent Posts

Web Desk 1 day ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 5 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More