നെതര്‍ലാന്റില്‍ തെരുവുനായ്ക്കളില്ലാതായതെങ്ങനെ?

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഏകദേശം 200 ദശലക്ഷം തെരുവുനായ്ക്കളുണ്ട്. എന്നാല്‍ നെതര്‍ലാന്റിനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ല. കാരണം തെരുവുനായ്ക്കളില്ലാത്ത ലോകത്തെ ആദ്യത്തെ രാജ്യമാണ് നെതര്‍ലാന്റ്. പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍തന്നെ നെതര്‍ലാന്റില്‍ നായ്ക്കളുടെ എണ്ണം വളരെ കൂടുതലായിരുന്നു. എല്ലാ കുടുംബങ്ങളിലും ഒരു നായയെങ്കിലുമുണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ രാജ്യത്ത് നിര്‍ഭാഗ്യവശാല്‍ പേവിഷബാധ പടര്‍ന്നുപിടിക്കുകയും ഒരുപാട് പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ നെതര്‍ലാന്റിലെ നായ്ക്കളുടെ ഉടമകള്‍ അവരെ ഉപേക്ഷിക്കാന്‍ തുടങ്ങി. അങ്ങനെ നെതര്‍ലാന്റിന്റെ തെരുവുകള്‍ തെരുവുനായ്ക്കളെക്കൊണ്ട് നിറഞ്ഞു. 

ഇതോടെയാണ് തെരുവുനായ്ക്കളെക്കൊണ്ടുളള പ്രശ്‌നം പരിഹരിക്കാന്‍ നെതര്‍ലാന്റ് ഭരണകൂടം തീരുമാനിക്കുന്നത്. തെരുവില്‍നിന്ന് നായ്ക്കളെ പിടിച്ച് വാക്‌സിനേഷനും വന്ധ്യംകരണവും ഉള്‍പ്പെടെയുളള പദ്ധതികള്‍ സര്‍ക്കാര്‍ ചെലവില്‍ വിജയകരമായി അവര്‍ നടപ്പിലാക്കി. ഓരോ നായക്കും സൗജന്യ വൈദ്യപരിശോധനയും വാക്‌സിനുകളും നല്‍കി. തുടര്‍ന്ന് മൃഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമം പാസാക്കി. വളര്‍ത്തുനായ്ക്കള്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ ഈ നിയമം ഉടമകളെ പ്രേരിപ്പിച്ചു. നിയമം പാലിച്ചില്ലെങ്കില്‍ 3 വര്‍ഷം വരെ തടവും പതിനാറായിരം ഡോളര്‍ പിഴയും ചുമത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കടകളില്‍നിന്ന് വാങ്ങുന്ന നായ്ക്കള്‍ക്ക് വലിയ നികുതി ഏര്‍പ്പെടുത്തി. ഇതോടെ വലിയ തുക നികുതി കൊടുത്ത് നായ്ക്കളെ വാങ്ങുന്നതിനുപകരം ജനങ്ങള്‍ തെരുവുനായ്ക്കളെ ദത്തെടുക്കുന്ന കേന്ദ്രങ്ങളിലേക്ക് പോകാന്‍ തുടങ്ങി. തെരുവുനായ്ക്കളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനായി ക്യാംപെയ്‌നുകള്‍ നടത്തി. മൃഗങ്ങളോടുളള ക്രൂരത തടയാന്‍ പ്രത്യേക പൊലീസ് സേനയും രൂപീകരിച്ചു. നെതര്‍ലാന്റിലിപ്പോള്‍ 90 ശതമാനം ജനങ്ങളും വീട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നവരാണ്.

Contact the author

Web Desk

Recent Posts

International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More