സംഘപരിവാറിന്റെ ബഹിഷ്‌കരണാഹ്വാനം; ബ്രഹ്‌മാസ്ത്രയ്ക്ക് ആദ്യദിനം തന്നെ മികച്ച കളക്ഷന്‍

മുംബൈ: ബിജെപി-സംഘപരിവാര്‍ അനുകൂലികളുടെ വന്‍ ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കിടയിലും മികച്ച കളക്ഷന്‍ നേടി രണ്‍ബീര്‍ കപൂര്‍-ആലിയാ ഭട്ട് ചിത്രം ബ്രഹ്‌മാസ്ത്ര. ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് 38 കോടി രൂപ കളക്ഷന്‍ നേടാനായി എന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് ഹങ്കാമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രമുഖ ട്രേഡ് വെബ്‌സൈറ്റായ ബോക്‌സോഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത് ചിത്രം ആദ്യദിനംതന്നെ 35-36 കോടി രൂപ കളക്ഷന്‍ നേടി എന്നാണ്. മികച്ച അഡ്വാന്‍സ് ബുക്കിംഗും ചിത്രം നേടിയിരുന്നു.

രണ്‍ബീര്‍ കപൂര്‍ ബീഫ് ഇഷ്ടമാണ് എന്ന് പറയുന്ന വീഡിയോ ഉപയോഗിച്ചാണ് ചിത്രത്തിനെതിരെ ബിജെപി-സംഘപരിവാര്‍ ശക്തികള്‍ വിദ്വേഷ പ്രചാരണവും ബഹിഷ്‌കരണാഹ്വാനവും നടത്തിയത്. രണ്‍ബീറും ആലിയയും ഉജ്ജയിനിലെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ ബജ്‌റംഗ്ദള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബ്രഹ്‌മാസ്ത്ര ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടുളള ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗാവുകയും ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത് രണ്ട് ഭാഗങ്ങളായെത്തുന്ന ചിത്രത്തില്‍ ശിവ എന്ന കഥാപാത്രമായാണ് രണ്‍ബീര്‍ കപൂര്‍ വേഷമിടുന്നത്. ശിവയുടെ കാമുകിയായ ഐഷയായി ആലിയയും എത്തുന്നു. ഫാന്റസി-അഡ്വഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ അമിതാബ് ബച്ചന്‍, മൗനി റോയ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Contact the author

Entertainment Desk

Recent Posts

Web Desk 20 hours ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 4 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More