കോവിഡ് -19 ബാധിതരുടെ എണ്ണം 20 ലക്ഷമായി, മരണപ്പെട്ടവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കവിഞ്ഞു

51,603 - പേര്‍ ഗുരുതരാവസ്ഥയില്‍

ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം 1,26,738 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപത് ലക്ഷത്തിലെത്തി. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,999,779 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ച് 51,603 - പേര്‍ രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ് 4,45,017 - പേര്‍ സുഖം പ്രാപിച്ചു.

ഫ്രാന്‍സില്‍ മരണ നിരക്കില്‍ 200 ന്‍റെ വര്‍ദ്ധന 

ഫ്രാന്‍സില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ 200 ന്‍റെ വര്‍ദ്ധനവാണ്  രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂ റിനുള്ളില്‍ 762 പേരാണ് മരണപ്പെട്ടത്.  ഇന്നലെത്തെതില്‍ നിന്ന് മരണനിരക്കില്‍ ഗണ്യമായ വര്‍ദ്ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലി, സ്പൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടു പിറകെയാണ് ഫ്രാന്‍സും.  രാജ്യത്തെ അവസ്ഥ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ് . ഇതിനകം രാജ്യത്ത് ആകെ 15,729 പേര്‍ മരണപ്പെട്ടു.  1,43,303 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്.

 ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 602  മരണം 

ഇറ്റലിയില്‍ 200 ല്‍ താഴെ പേരുടെ വ്യത്യാസത്തില്‍ കഴിഞ്ഞ നാലുദിവസമായി ഇറ്റലിയില്‍ മരണനിരക്ക് സ്ഥിരത കൈവരിച്ചിരിക്കുകയാണ്.  ഇറ്റലിയിലാകെ മരണപ്പെട്ടവരുടെ എണ്ണം 21,067  ആയി. 1,62,488- പേര്‍ക്കാണ്  ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്‌. ഇന്നലെത്തെതില്‍ നിന്ന് വ്യത്യസ്തമായി  മരണസംഖ്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടില്ല.

സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരണ നിരക്ക് കുറഞ്ഞു 

സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരണപ്പെട്ടത് 499 പേരാണ്. കഴിഞ്ഞ ദിവസത്ത് അപേക്ഷിച്ച് 48 പേരുടെ കുറവാണ്  24 മണിക്കൂറില്‍ മരണനിരക്കില്‍ രേഖപ്പെടുത്തിയത്.

സ്പെയിനില്‍ ആകെ ഇതിനകം 18,255 - പേര്‍ മരണപ്പെട്ടു. 1,74,060- പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്‌. കഴിഞ്ഞ നാലു ദിവസത്തെ മരണനിരക്ക് 450 നും 500 നും സ്ഥിരത നിലനിര്‍ത്തുകയാണ്.

ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 301 പേര്‍ മരണപ്പെട്ടു.

എന്നാല്‍ യൂറോപ്പില്‍ രോഗബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ വളരെ കാര്യമായ തോതില്‍ തന്നെ മരണനിരക്ക് കുറവാണ്.

കഴിഞ്ഞ  24 മണിക്കൂറിനകം മരണപ്പെട്ടത് 301 പേരാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് കൂടിയ നിലയാണിത്. ജര്‍മ്മനിയില്‍ ഇതുവരെ 3,495 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,32,210- ആണ്.

 അമേരിക്കയില്‍  മരണനിരക്കില്‍ വന്‍ വര്‍ദ്ധന 

അമേരിക്കയില്‍ അഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,437 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം 1,519 പേരാണ് മരണപ്പെട്ടത്. ലോകത്തെ മറ്റെല്ലാ രാഷ്ട്രങ്ങളെയും അപേക്ഷിച്ച് കോവിഡ്-19 മൂലമുള്ള മരണനിരക്ക് അമേരിക്കയില്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച്  26,064 - പേര്‍ ഇതിനകം മരണപ്പെട്ടു.  6,14,211 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മരണനിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വലിയ വര്‍ദ്ധനവാണ് മരണസംഖ്യയില്‍ ഉണ്ടായത്.രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More