രോഗികള്‍ 1,32,210, മരണം വെറും 3,495, ജര്‍മ്മനി സൂപ്പര്‍ സ്റ്റാര്‍

ബര്‍ലിന്‍: ജര്‍മ്മനിയില്‍ ഇന്ന് മരണനിരക്കില്‍ 130 ലധികം പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത്  24 മണിക്കൂറിനകം മരണപ്പെട്ടത് 301 പേര്‍ മരണപ്പെട്ടു. കഴിഞ്ഞ  24 മണിക്കൂറിനകം മരണപ്പെട്ടത് 301 പേരാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് കൂടിയ നിലയാണിത്. ജര്‍മ്മനിയില്‍ ഇതുവരെ 3,495  - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,32,210- ആണ്.

എന്നാല്‍ യൂറോപ്പില്‍ രോഗികളുടെ എണ്ണത്തില്‍   ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പമുള്ള ജര്‍മ്മനി മരണനിരക്ക് 3500 താഴെ പിടിച്ചു നിര്‍ത്തി എന്നത് വലിയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.  ഇറ്റലിയില്‍ ആകെ മരണപ്പെട്ടവരുടെ എണ്ണം 21,067 ആണ്, , സ്പെയിനില്‍ 18, 255 ഉം ഫ്രാന്‍സില്‍ 15,729 ഉം ബ്രിട്ടനില്‍ 12,107 പേരുമാണ് ഇതുവരെ കോവിഡ് -19 ബാധിച്ചു മരണപ്പെട്ടത്.

ഇറ്റലി -1,62,488, സ്പെയിന്‍ - 1,74,060, ഫ്രാന്‍സ് - 1,43,303 , ബ്രിട്ടന്‍ - 93,873 എന്നിങ്ങനെയാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. അതേസമയം ആദ്യത്തെ മൂന്നുരാജ്യങ്ങള്‍ക്ക് താഴെ ബ്രിട്ടനുമുകളിലാണ് ജര്‍മ്മനിയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം. മുകളില്‍ സൂചിപ്പിച്ചത് പോലെ ജര്‍മ്മനിയില്‍ 
ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത് 1,32,210 പേര്‍ക്കാണ്. ഇത്രയധികം പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടും മരണം ഏറ്റവും കുറവില്‍ തന്നെ നിര്‍ത്താന്‍ കഴിഞ്ഞ ജര്‍മ്മനിയുടെ മാതൃക തീര്‍ച്ചയായും വിലയിരുത്തപ്പെടും 





Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More