സ്ത്രീത്വത്തെ അപമാനിച്ചു; ശ്രീനാഥ്‌ ഭാസിക്കെതിരെ മാധ്യമ പ്രവര്‍ത്തക പരാതി നല്‍കി

കൊച്ചി: നടന്‍ ശ്രീനാഥ്‌ ഭാസിക്കെതിരെ പരാതി നല്‍കി മാധ്യമപ്രവര്‍ത്തക. ചട്ടമ്പി സിനിമയുടെ പ്രേമോഷന്‍റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ ശ്രീനാഥ്‌ ഭാസി പരസ്യമായി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തക മരട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. പുറത്ത് പറയാന്‍ സാധിക്കാത്ത രീതിയിലുള്ള പദങ്ങളാണ് നടന്‍ ഉപയോഗിച്ചതെന്നാണ് മാധ്യമപ്രവര്‍ത്തക റിപ്പോര്‍ട്ടര്‍ ടി വി ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അഭിമുഖത്തിനിടയില്‍ ചോദിച്ച ചോദ്യങ്ങള്‍ ശ്രീനാഥ്‌ ഭാസിക്ക് ഇഷ്ടപ്പെടാതെ വന്നപ്പോള്‍ അദ്ദേഹം തന്‍റെ കൂടെയുണ്ടായിരുന്ന ക്യാമറമാനോടും മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചയുടനെ പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, ശ്രീനാഥ്‌ ഭാസി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചട്ടമ്പി ഇന്ന് തിയേറ്ററിലെത്തും. ഹര്‍ത്താല്‍ നടക്കുന്നതിനാല്‍ വൈകിട്ട് ആറിനാണ് ആദ്യ ഷോ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുക. ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 1990 കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ്  സിനിമ പറയുന്നത്. മൈഥിലി, ചെമ്പന്‍ വിനോദ്, ഗ്രേസ് ആന്‍റണി, ബിനു പപ്പു, ഗുരു സോമസുന്ദരം, ചിലമ്പന്‍, ആസിഫ് യോഗി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More