ഗര്‍ഭിണികള്‍ക്ക് യാത്രാപാസും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും തരപ്പെടുത്തി കേരളത്തിലേക്ക് വരാന്‍ അനുമതി

തിരുവനന്തപുരം: പ്രസവത്തിന് കേരളത്തിലെ ചികിത്സതന്നെ അനിവാര്യമായവര്‍ക്ക് ചെക്ക്പോസ്റ്റ് കടന്നുവരാന്‍ നിബന്ധനകളോടെ കേരളാ സര്‍ക്കാരിന്‍റെ അനുമതി. മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. 

ഏകദേശ പ്രസവ തീയതി രേഖപ്പെടുത്തിയിട്ടുള്ള ,ചികിത്സിക്കുന്ന ഗൈനക്കോളജിസ്റ്റിന്‍റെ സര്‍ട്ടിഫിക്കറ്റ്, നിലവില്‍ താമസിക്കുന്ന സംസ്ഥാനത്തെ ജില്ലാ ഭരണകൂടത്തില്‍ (കളകടര്‍) നിന്നു വാങ്ങിയ കേരളത്തിലേക്കുള്ള യാത്രാപാസ്, സഞ്ചരിക്കാനുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയടങ്ങുന്ന സത്യവാങ്ങ് മൂലം സഹിതം ചെക്പോസ്റ്റിലെത്തുന്നവരെ കേരളത്തിലേക്ക് കടത്തിവിടാനാണ് നിര്‍ദ്ദേശം.  ചികിത്സതേടുന്ന ജില്ലയിലെ കലക്ടറില്‍ നിന്ന് മുന്‍‌കൂര്‍ അനുമതി വാങ്ങിവേണം വാഹനപ്പാസിനുള്ള അപേക്ഷ നല്‍കേണ്ടത്. ഇത് വാട്ട്സാപ്പ് വഴി ചെയ്യാവുന്നതാണെന്നും ഇതു സംബന്ധിച്ചുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗര്‍ഭിണിക്കും വാഹന ഡ്രൈവര്‍ക്കും പുറമേ ഒരാള്‍ക്ക്‌ മാത്രമേ കൂടെ സഞ്ചരിക്കാനുള്ള അനുവാദമുള്ളു. യാതക്കിടെ  ചെക്ക്പോസ്റ്റില്‍ നടക്കുന്ന പരിശോധനയില്‍ കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേക നിരീക്ഷണ (ക്വാറന്‍റൈനില്‍ പോകേണ്ടിവരുമെന്ന മുന്നറിയിപ്പും ഉത്തരവിലുണ്ട്. ഗര്‍ഭിണികള്‍ക്ക് അമ്മയുടെ പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങളുണ്ടെങ്കില്‍ കൂടെക്കൂട്ടാവുന്നതാണ്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More