ഭക്ഷണവും പ്രാര്‍ത്ഥനാമുറിയുമില്ല; മഠം അധികൃതര്‍ക്കെതിരെ സമരത്തിനൊരുങ്ങി സിസ്റ്റര്‍ ലൂസി കളപ്പുര

വയനാട്: മഠം അധികൃതര്‍ക്കെതിരെ സമരത്തിനൊരുങ്ങി സിസ്റ്റര്‍ ലൂസി കളപ്പുര. ഇന്നുമുതല്‍ വയനാട്ടിലെ കാരക്കാമല മഠത്തിനുമുന്നില്‍ സത്യാഗ്രഹ സമരം നടത്താനാണ് തീരുമാനം. മഠം അധികൃതര്‍ തന്നെ നിരന്തരം അപമാനിക്കുകയാണെന്നും ഭക്ഷണം പോലും നിഷേധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സിസ്റ്റര്‍ ലൂസി കളപ്പുര സമരം ചെയ്യുന്നത്. 

'ഭക്ഷണം തരാതിരിക്കുന്നു. പ്രാര്‍ത്ഥനാമുറിയും തേപ്പുപെട്ടി, ഫ്രിഡ്ജ് തുടങ്ങിയ പൊതുസാധനങ്ങളും നിഷേധിക്കുന്നു. മഠം അധികൃതരോ മറ്റ് കന്യാസ്ത്രീകളോ നാലുവര്‍ഷമായി തന്നോട് ഒന്നും സംസാരിക്കാറില്ല. മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ശ്രമം. ഓരോ ഘട്ടത്തിലും പീഡനം കൂടിക്കൂടി വരികയാണ്. നിസഹായാവസ്ഥയില്‍ മറ്റ് വഴികളില്ലാത്തതിനാലാണ് സമരത്തിലേക്ക് തിരിയുന്നത്. ഞാന്‍ കിടക്കുന്ന മുറിയുടേയും കുളിമുറിയുടെയും ഭാഗത്തായി രണ്ട് ക്യാമറളാണ് വച്ചിരിക്കുന്നത്. ഞാന്‍ നടക്കുന്ന ഭാഗങ്ങളിലെല്ലാം ക്യാമറയാണ്. ഭയങ്കരമായ അരക്ഷിതാവസ്ഥയാണ് അനുഭവിക്കുന്നത്'-സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഠത്തിലെ എല്ലാ സൗകര്യങ്ങളും തനിക്കും അവകാശപ്പെട്ടതാണെന്ന കോടതി വിധി മാനിക്കാതെയാണ് മഠം അധികൃതര്‍ ഉപദ്രവങ്ങള്‍ തുടരുന്നതെന്നും ലൂസി കളപ്പുര കൂട്ടിച്ചേര്‍ത്തു. നിലവിലെ കേസില്‍ അന്തിമ വിധി വരുന്നതുവരെ സിസ്റ്റര്‍ ലൂസിക്ക് മഠത്തില്‍ കഴിയാമെന്ന് കോടതി വിധിയുണ്ടായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More