രൂപയുടെ മൂല്യം വീണ്ടും താഴേക്ക്; കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുന്നു

ഡല്‍ഹി: രൂപയുടെ മൂല്യം ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 81.93 എന്ന നിലയിലെത്തി. 40 പൈസയുടെ  ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ രൂപയുടെ വിപണി മൂല്യം 81.5788 ആയിരുന്നു. അതേസമയം, ഡോളര്‍ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണുള്ളത്. വിദേശ നിക്ഷേപകരുടെ വില്‍പ്പന സമ്മര്‍ദവും ഡോളര്‍ സൂചികയിലെ കുതിപ്പും വിദേശ നിക്ഷേപകര്‍ ഒരാഴ്ച്ചക്കുള്ളില്‍ 10,000 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ വിറ്റൊഞ്ഞിതുമാണ് രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിലെത്താന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ മാസം അവസാനം നടക്കുന്ന ആര്‍ ബി ഐയുടെ ധനനയ യോഗത്തിലുണ്ടാകുന്ന പുതിയ തീരുമാനങ്ങള്‍ക്ക് കാത്തിരിക്കുകയാണ് വിപണി. അതേസമയം, രൂപയുടെ മൂല്യം ഇനിയും കുത്തനെയിടിയുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. രൂപയുടെ മൂല്യം ഉയര്‍ത്താന്‍ ആര്‍ ബി ഐ ശ്രമിക്കുന്നുണ്ടെങ്കിലും വിപണിയില്‍ അത് പ്രതിഫലിക്കുന്നില്ല.

അതേസമയം, വിഷയത്തില്‍ കേന്ദ്ര ധനമന്ത്രിയോ പ്രധാന മന്ത്രിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണെന്ന സൂചനയാണ് ഇതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിലയിരുത്തുന്നു. ഇപ്പോള്‍തന്നെ ഇന്ത്യയിലെ വിലക്കയറ്റം 6 ശതമാനത്തിനു മുകളിലാണ്. 634 ബില്യണ്‍ ഡോളര്‍ ഉണ്ടായിരുന്ന വിദേശനാണയ ശേഖരം 540 ബില്യണ്‍ ഡോളറായി ശുഷ്‌കിച്ചു. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിന്നു പിന്‍വാങ്ങാന്‍ തുടങ്ങിയാല്‍ തകര്‍ച്ചയുടെ ആക്കംകൂടും. എന്നാല്‍, സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ അനുയോജ്യമായ നടപടികളൊന്നും ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Economy

സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പുമായി സര്‍വ്വേ റിപ്പോര്‍ട്ട്

More
More
National Desk 2 months ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 6 months ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 9 months ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 11 months ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 11 months ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More