ഗുജറാത്തില്‍ അരവിന്ദ് കെജ്‌റിവാളിന് നേരെ കുപ്പിയേറ്

ഗാന്ധിനഗര്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാളിനെതിരെ ഗുജറാത്തില്‍ കുപ്പിയേറ്. രാജ്ഘോട്ടില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടയിലാണ് സംഭവം. പ്രവര്‍ത്തകരെയും നാട്ടുകാരെയും അഭിസംബോധന ചെയ്ത് കെജ്‌റിവാള്‍ നടന്നുനീങ്ങുമ്പോഴായിരുന്നു കുപ്പിയേറുണ്ടായത്. പക്ഷേ കുപ്പി കെജ്‌റിവാളിന്‍റെ ശരീരത്തിൽ കൊണ്ടില്ല. സംഭവത്തെതുടര്‍ന്ന് പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും സംഭവം നടക്കുമ്പോള്‍ കെജ്‌റിവാളിനൊപ്പമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകാനോ, കാര്യങ്ങള്‍ വിശദീകരിക്കാനോ ആം ആദ്മി പാർട്ടി തയ്യാറായിട്ടില്ല.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡിസംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി കെജ്‌റിവാള്‍ ഗുജറാത്തിലെത്തിയത്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളാണ് ആം ആദ്മി നല്‍കിയിരിക്കുന്നത്. അധികാരത്തിലെത്തിയാൽ എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്‌കൂളുകൾ നിർമ്മിക്കുമെന്നും കച്ച് ജില്ലയുടെ എല്ലാ കോണുകളിലേക്കും നർമ്മദയിൽനിന്നുളള ജലം എത്തിക്കുമെന്നും അരവിന്ദ് കെജ്‌റിവാൾ പറഞ്ഞു. ആം ആദ്മി അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് സൗജന്യമായി ഗുണനിലവാരമുളള ചികിത്സ നൽകാനായി ഗുജറാത്തിലെ 33 ജില്ലകളിലും സർക്കാർ ആശുപത്രികൾ നിർമ്മിക്കുമെന്നും കെജ്‌റിവാൾ കൂട്ടിച്ചേർത്തു.

Contact the author

National Desk

Recent Posts

National Desk 3 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 5 hours ago
National

മഹാരാഷ്ട്രയിലെ ഏക കോണ്‍ഗ്രസ് എം പി അന്തരിച്ചു

More
More
National Desk 6 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 7 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 1 day ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 1 day ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More