രാമായണം സീരിയല്‍ നടന്റെ കാലില്‍ വീണ് നമസ്‌കരിച്ച് സ്ത്രീ

മുംബൈ: രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത രാമായണം എണ്‍പതുകളില്‍ ഏറ്റവും ജനപ്രിയമായ പരമ്പരകളിലൊന്നായിരുന്നു. പരമ്പരയില്‍ ശ്രീരാമനായും സീതയായും ലക്ഷ്മണനായും വേഷമിട്ട അഭിനേതാക്കളെ യഥാര്‍ത്ഥ ദൈവങ്ങളായി കണക്കാക്കി ആരാധിക്കുന്നവര്‍വരെയുണ്ട്. ഇപ്പോഴിതാ ശ്രീരാമനായി അഭിനയിച്ച നടന്‍ അരുണ്‍ ഗോവിലിന്റെ കാല്‍ക്കല്‍ വീണ് നമസ്‌കരിക്കുന്ന സ്ത്രീയുടെ വീഡിയോയാണ് വൈറലാവുന്നത്. 

എയര്‍പ്പോര്‍ട്ടില്‍വെച്ച് അരുണ്‍ ഗോവിലിനെ കണ്ടപ്പോള്‍ വികാരാധീനയായ സ്ത്രീ അദ്ദേഹത്തിനടുത്തേക്ക് ഓടിപ്പോവുകയും കാലില്‍വീണ് നമസ്‌കരിക്കുകയുമായിരുന്നു. കുറച്ചുനേരത്തിനുശേഷം തലപൊക്കിയ സ്ത്രീ അദ്ദേഹത്തിനുമുന്നില്‍ മുട്ടുകുത്തിയിരുന്ന് വീണ്ടും പ്രാര്‍ത്ഥിക്കുന്നുണ്ട്. ആദ്യം സ്ത്രീയുടെ പെരുമാറ്റത്തില്‍ പകച്ച നടന്‍ അടുത്തുനിന്ന സ്ത്രീയുടെ ഭര്‍ത്താവിനോട് അവരെ പിടിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നുണ്ട്. പിന്നീട് അവിടെതന്നെ നിന്ന് അവരുടെ ചെയ്തികള്‍ ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ സ്ത്രീയെ ഒരു കാവി ഷാള്‍ അണിയിക്കുകയും അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്നുണ്ട്. സീരിയല്‍ അവസാനിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഭൂരിഭാഗം ജനങ്ങളും തന്നെ രാമനായാണ് ഇപ്പോഴും കാണുന്നതെന്നും അരുണ്‍ ഗോവില്‍ നേരത്തെ പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ പരിഹാസമാണ് ഉയര്‍ന്നുവരുന്നത്. സീരിയല്‍ നടനെ ദൈവമായി കാണുന്നയാളുകള്‍ ഉളളതുകൊണ്ടാണ് ബിജെപി ഇപ്പോഴും ഇന്ത്യ ഭരിക്കുന്നത്. ഇത്തരം ആളുകളാണ് സംഘികളുടെ ഐശ്വര്യം. ആ സ്ത്രീയെ പറഞ്ഞ് മനസിലാക്കുന്നതിനുപകരം നടന്‍ അത് ആസ്വദിച്ച് നില്‍ക്കുകയാണ്. വെറുതെ വോട്ടിംഗ് മെഷീനെ തെറ്റിദ്ധരിച്ചു. ഉത്തരേന്ത്യക്കാരുടെ വിവരം അത്രയുണ്ട് എന്നിങ്ങനെ നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ വരുന്നത്.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 14 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More