സ്പെയിന്‍: കഴിഞ്ഞ അഞ്ചു ദിവസമായി മരണനിരക്ക് കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനകം മരിച്ചത് 453 പേര്‍

സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരണ നിരക്ക് കുറഞ്ഞു 

മാഡ്രിഡ്‌:  സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരണപ്പെട്ടത് 453 പേരാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 46 പേരുടെ കുറവാണ് ഇത്. ബുധനാഴ്ചത്തെ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം  499 ആണ്.ഇതാകട്ടെ ചോവ്വാഴ്ച്ചയിലെ മരണസംഖ്യയേക്കാള്‍ 48 ന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. സ്പെയിനില്‍ ആകെ ഇതിനകം 18,708 - പേര്‍ മരണപ്പെട്ടു. 1,77,644- പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്‌. കഴിഞ്ഞ അഞ്ചുദിവസത്തെ മരണനിരക്ക് 450 നും 500 നും സ്ഥിരത നിലനിര്‍ത്തുകയാണ്.

ദിനംപ്രതിയുള്ള മരണനിരക്ക് ആയിരത്തിനു മുകളില്‍ പോയിരുന്ന അവസ്ഥയില്‍ നിന്ന് താഴോട്ടുള്ള ഈ വരവ് ആരോഗ്യപ്രവര്‍ത്തകരിലും സ്പെയിന്‍ സര്‍ക്കാരിലും വലിയതോതില്‍ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി മരണനിരക്ക് ആയിരത്തില്‍ താഴെ പിടിച്ചുനിര്‍ത്താന്‍  സ്പെയിനിനു സാധിച്ചിട്ടുണ്ട്. അതില്‍തന്നെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അഞ്ഞൂറിന് തൊട്ടുമുകളിലും താഴെയുമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആദ്യം കൊറോണ ബാധയുണ്ടായ ഇറ്റലിയെ കവച്ചുവെക്കുന്ന തരത്തില്‍ മുന്നോട്ടുപോയ സ്പെയിന്‍ സാധാരാണ നില വീണ്ടെടുക്കുന്നതിന്‍റെ സൂചനയായി വിലയിരുത്താന്‍ പക്ഷേ രണ്ടുമൂന്നു ദിവസംകൂടി കാത്തിരിക്കേണ്ടി വരും.




Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More