ഫ്രാന്‍സില്‍ മരണ നിരക്കില്‍ വന്‍വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത് 1,438

പാരീസ്:  ഫ്രാന്‍സില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ 686 ന്‍റെ വര്‍ദ്ധനവാണ്  രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,438  പേരാണ് മരണപ്പെട്ടത്.  ഇന്നലെത്തെതില്‍ നിന്ന് മരണനിരക്കില്‍ വന്‍ വര്‍ദ്ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലി സ്പെയില്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടു പിറകെയാണ് ഫ്രാന്‍സും. കഴിഞ്ഞ നാലുദിവസമായി 500 - 600 തലത്തില്‍ പോയിരുന്ന മരണനിരക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വന്‍ കുതിപ്പാണ് നടത്തിയത്. ഇത് ജനങ്ങളെ ആകെ പരിഭ്രാന്ത്രരാക്കിയിരിക്കുകയാണ്   രാജ്യത്തെ അവസ്ഥ നിയന്ത്രണാതീതമായി തുടരുകയാണ് . ഇതിനകം രാജ്യത്ത് ആകെ 17,167 പേര്‍ മരണപ്പെട്ടു.  1,47,863 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്.

ഇന്നലെ  762 പേരാണ് മരണപ്പെട്ടത്. ഇന്നലെയും ഇന്നുമായി മരണ നിരക്കില്‍ ഗണ്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കോവിഡ് -19 ബാധിച്ച് ശനിയാഴ്ച 987 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്ത ഫ്രാന്‍സില്‍ ഇന്നലെ ഞായറാഴ്ച 627 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. 360 ന്‍റെ കുറവ്. അതേസമയം  ശനിയാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തിങ്കളാഴ്ച മരണനിരക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്.  തിങ്കളാഴ്ച 561 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ബുധനാഴ്ച 762 പേരാണ് മരണപ്പെട്ടത്. അതായത് മരണനിരക്കില്‍ താഴ്ന്നനിലയില്‍ സ്ഥിരത നിലനിര്‍ത്തുന്നതിന് ഇന്നലത്തെ ഡാറ്റ  വിഘാതമായായിരുന്നു വന്നിരിക്കുന്നത് എന്നു കാണാം.ഇതിന്‍റെ തുടര്‍ച്ചയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഫോടനാത്മകമായി സംഭവിച്ച വന്‍ മരണനിരക്ക്.

രോഗീവര്‍ദ്ധനവിലും ഇറ്റലി, സ്പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ തന്നെ ഉയര്‍ന്നു നില്‍ക്കുകയാണ് ഫ്രാന്‍സും. ശനിയാഴ്ച  1,24,869 ആയിരുന്നു രോഗം ബാധിച്ചവരുടെ എണ്ണം. തിങ്കളാഴ്ച അതില്‍  7,722 ന്‍റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അതായത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം തിങ്കളാഴ്ച 1,32,591ആയിരുന്നു. ബുധനാഴ്ചയാകട്ടെ 1,43,303 ആയി അത് വര്‍ദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അതില്‍ 4,560 ന്‍റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ  ഫ്രാന്‍സില്‍   രോഗം ബാധിച്ചവരുടെ എണ്ണം  1,47,863 ആയി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More